ചപ്പാരപ്പടവ്: മാലിന്യ മുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും സഹകരണത്തോടെ ചപ്പാരപ്പടവ ഗ്രാമപഞ്ചായത്തിന്റെയും ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയേഴ്സിന്റെയും നേതൃത്വത്തിൽ തയ്യാറാക്കിയ സ്നേഹാരാമം നാടിന് സമർപ്പിച്ചു.

സ്ഥിരമായി മാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലം എൻ എസ് എസ് വളണ്ടിയേഴ്സ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ശുചീകരിക്കുകയും പൂന്തോട്ടം നിർമ്മിക്കുകയും ചെയ്തു. ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ സുനിൽകുമാർ കെ എം ഉദ്ഘാടനം ചെയ്തു.
ഹരിത മിഷൻ ജില്ലാ കോഡിനേറ്റർ ഇ കെ സോമശേഖരൻ, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, മെമ്പർമാരായ എം മൈമൂനത്ത്, എം അജ്മൽ മാസ്റ്റർ, നസീറ പി, കെ വി രാഘവൻ, സ്കൂൾ പ്രിൻസിപ്പൽ അഹമ്മദ് എംപി, വി സഹദേവൻ, എം സുജന, അനിത കെ, മനീഷ എൻ എസ്, അൻവർ കെ പി തുടങ്ങിയവർ സംബന്ധിച്ചു.
nss