കൊളച്ചേരി : പിണറായി സർക്കാറിന്റെ അഴിമതിക്കും, കെടുകാര്യസ്ഥതക്കും, ജനദ്രോഹ ഭരണത്തിനുമെതിരെ യു ഡി എഫ് ഡിസംബർ 22ന് വെള്ളിയാഴ്ച മൂന്നു മണിക്ക് തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന നിയോജക മണ്ഡലം കുറ്റ വിചാരണ സദസ്സിന്റെ പ്രചരണാർത്ഥം കൊളച്ചേരി പഞ്ചായത്തിൽ മൂന്ന് മേഖല സംഗമങ്ങൾ സംഘടിപ്പിക്കുവാനും, കമ്പിൽ ടൗണിൽ വിളംബര റാലി നടത്തുവാനും യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് സംഘാടക സമിതി തീരുമാനിച്ചു.

ഡിസംബർ 15ന് വെള്ളിയാഴ്ച നാലു മണിക്ക് കൊളച്ചേരി മേഖലാ സംഗമം പന്നുങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിലും, ചേലേരി മേഖല സംഗമം ഡിസംബർ 16ന് ശനിയാഴ്ച നാലു മണിക്ക് ചേലേരി മുക്കിലെ കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും, പള്ളിപ്പറമ്പ് മേഖലാ സംഗമം ഡിസംബർ 17ന് ഞായറാഴ്ച്ച 6 30ന് പള്ളിപ്പറമ്പ് മുസ്‌ലിം ലീഗ് ഓഫീസിലും സംഘടിപ്പിക്കും,
പ്രസ്തുത സംഗമങ്ങളിൽ അതാത് മേഖലയിലെ യു ഡി എഫ് പ്രവർത്തകർ പങ്കാളികളാവും ഡിസംബർ 20ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കൊളച്ചേരി മുക്കിൽ നിന്നും കമ്പിൽ ടൗണിലേക്ക് വിളംബര റാലി സംഘടിപ്പിക്കുവാനും തീരുമാനിച്ചു യോഗത്തിൽ സംഘാടക സമിതി ചെയർമാൻ എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. എം അനന്തൻ മാസ്റ്റർ, പി പി സി മുഹമ്മദ് കുഞ്ഞി, മൻസൂർ പാമ്പുരുത്തി, എം സജിമ , കെ.പി അബ്ദുൽ സലാം , മുസ്തഫ കെ പി തുടങ്ങിയവർ സംസാരിച്ചു സംഘാടക സമിതി ജനറൽ കൺവീനർ കെ ബാലസുബ്രഹ്മണ്യം സ്വാഗതവും ട്രഷറർ ദാമോദരൻ കൊയിലേരിയൻ നന്ദിയും പറഞ്ഞു.
UDF Prosecution Assembly