പഠിപ്പ് മുടക്ക് സമരത്തിന്റെ പേരിൽ എസ് എഫ് ഐ വ്യാപകആക്രമണം അഴിച്ചുവിടുകയാണെന്ന് എംഎസ്എഫ് തളിപ്പറമ്പ നിയോജകമണ്ഡലംകമ്മിറ്റി.
കുറുമാത്തൂർ വി എച്ച് എസ് ഇ സ്‌കൂളിൽ പഠിപ്പ് മുടക്ക് സമരവുമായി ബന്ധപ്പെട്ട് എംഎസ്എഫിന്റെ നിരവധി വിദ്യാർത്ഥികളെ പാർട്ടി ഓഫീസിന്റെ അകത്ത് കയറ്റി അതിക്രൂരമായി മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും ചെയ്ത നടപടി വിദ്യാർത്ഥിരാഷ്ട്രീയ മര്യാദക്ക് ചേർന്നതല്ല.
കഴിഞ്ഞദിവസം മയ്യിൽ ഹയർസെക്കന്ററി സ്കൂളിൽ ഇലക്ഷനുമായി ബന്ധപ്പെട്ട് നോമിനേഷൻ കൊടുക്കാൻ ശ്രമിച്ചു എന്നാരോപിച്ച് എംഎസ്എഫ് പ്രവർത്തകരെ എസ് എഫ് ഐയുടെയും ഡിവൈഎഫ്ഐയുടെയു ഗുണ്ടാസംഘങ്ങൾ അക്രമിക്കുകയുണ്ടായി .
വ്യാപകമായി എംഎസ്എഫ് പ്രവർത്തകരെ അക്രമിക്കുന്ന ഈനില തുടന്നാൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് എം എസ് എഫ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എഇർഫാൻ ജന:സെക്രട്ടറി ആഷിക് തടിക്കടവ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു .
SFI must stop aggressive politics