തളിപറമ്പ: സ്കൂട്ടർ സഹിതം കുളത്തിൽ വീണ് യുവാവ് മരിച്ചു. പട്ടുവം കാവുങ്കൽ കള്ള് ഷാപ്പിന് സമീപത്തെ ഫറാസ് (21) ആണ് മരിച്ചത്. ഫറാസിന്റെ വീട്ടിലെക്ക് പോകുന്ന ചെറിയ വഴിയിലൂടെ സ്കൂട്ടറുമായി പോകുന്നതിനിടെ നിയന്ത്രണംവിട്ട് വഴിയരികിലെ കുളത്തിൽ വീഴുകയായിരുന്നു.
ഇതു വഴി വരികയായിരുന്ന പോസ്റ്റ് വുമൺ ഒച്ച വെച്ച് സമീപവാസികളെ കൂട്ടി യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബ്ദുള്ള - പാത്തുമ്മ ദമ്പതികളുടെ മകനാണ്. ഫാസില ഏക സഹോദരി
A 21-year-old man died after falling into a pond along with his scooter