ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത് പുളിമ്പറമ്പ്, മാട്ടൂൽ സ്വദേശികൾ

ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത് പുളിമ്പറമ്പ്, മാട്ടൂൽ സ്വദേശികൾ
Sep 13, 2023 08:34 PM | By Sufaija PP

തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ കുറുമാത്തൂര്‍ വെള്ളാരംപാറ പോലീസ് ഡംബിങ്ങ് യാര്‍ഡിന് സമീപം ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു.

മാട്ടൂല്‍ അതിര്‍ത്തിയിലെ ഷാഹിദ് ബായന്‍(19), പുളിമ്പറമ്പിലെ കാനത്തില്‍ കൊഴുക്കല്‍ അഷറഫ്(44) എന്നിവരാണ് മരിച്ചത്. ഇന്ന് സന്ധ്യക്കാണ് അപകടം നടന്നത് ഇരിട്ടിയില്‍ നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന കെ.എല്‍ 60 സി 1515 കാടത്തറ എന്ന സ്വകാര്യ ബസും ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

അമിത വേഗതയില്‍ വന്ന ബസിനടിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു സ്‌കൂട്ടര്‍. മൃതദേഹങ്ങള്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

പരേതനായ അബ്ദുള്ള-മറിയം ദമ്പതികളുടെ മകനാണ് അഷറഫ്. ഭാര്യ: റുഖിയ. മക്കള്‍: ഫാത്തിമത്തുല്‍ ഫിദ, ഇര്‍ഷാദ്. സഹോദരങ്ങള്‍: ഉമ്മര്‍, അബൂബക്കര്‍, ഹസന്‍, ഹുസൈന്‍, നബീസ, സൈനബ.

മാട്ടൂല്‍ അതിര്‍ത്തിയിലെ ഷാഫി-കുഞ്ഞാമിന ദമ്പതികളുടെ മകനാണ് ഷാഹിദ്. ഷെഫിന, ഷെമീന, നാഫി, ഫാത്തിമ, അയാഷ്.

collision between a bus and a bike

Next TV

Related Stories
അരിയിൽ യുപി സ്കൂളിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ജൈവവൈവിധ്യ പഠനയാത്ര നടത്തി

Dec 9, 2023 04:14 PM

അരിയിൽ യുപി സ്കൂളിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ജൈവവൈവിധ്യ പഠനയാത്ര നടത്തി

അരിയിൽ യുപി സ്കൂളിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ജൈവവൈവിധ്യ പഠനയാത്ര...

Read More >>
ഇൻസ്റ്റഗ്രാമിൽ ആദരാഞ്ജലി പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി

Dec 9, 2023 03:48 PM

ഇൻസ്റ്റഗ്രാമിൽ ആദരാഞ്ജലി പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി

ഇൻസ്റ്റഗ്രാമിൽ ആദരാഞ്ജലി പോസ്റ്റിട്ട ശേഷം യുവാവ്...

Read More >>
ഏഷ്യാനെറ്റ് സീനിയർ വൈസ് പ്രസിഡന്റ് അനിൽ അടൂർ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു

Dec 9, 2023 12:55 PM

ഏഷ്യാനെറ്റ് സീനിയർ വൈസ് പ്രസിഡന്റ് അനിൽ അടൂർ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു

ഏഷ്യാനെറ്റ് സീനിയർ വൈസ് പ്രസിഡന്റ് അനിൽ അടൂർ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു...

Read More >>
ഒരു കിലോയിലധികം കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

Dec 9, 2023 10:03 AM

ഒരു കിലോയിലധികം കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

ഒരു കിലോയിലധികം കഞ്ചാവുമായി ഒഡിഷ സ്വദേശി...

Read More >>
താൻ മരിക്കുകയാണെന്ന് ഡോ. ഷഹന വാട്സ്ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ ബ്ലോക്ക് ചെയ്തു, റുവൈസിന്റെ പിതാവ് രണ്ടാംപ്രതി

Dec 9, 2023 09:52 AM

താൻ മരിക്കുകയാണെന്ന് ഡോ. ഷഹന വാട്സ്ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ ബ്ലോക്ക് ചെയ്തു, റുവൈസിന്റെ പിതാവ് രണ്ടാംപ്രതി

താൻ മരിക്കുകയാണെന്ന് ഡോ. ഷഹന വാട്സ്ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ ബ്ലോക്ക് ചെയ്തു, റുവൈസിന്റെ പിതാവ്...

Read More >>
അറിവരങ്ങ് പുരസ്കാരം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്ന് അബ്ദുസമദ് മുട്ടം ഏറ്റുവാങ്ങി

Dec 9, 2023 09:46 AM

അറിവരങ്ങ് പുരസ്കാരം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്ന് അബ്ദുസമദ് മുട്ടം ഏറ്റുവാങ്ങി

അറിവരങ്ങ് പുരസ്കാരം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്ന് അബ്ദുസമദ് മുട്ടം...

Read More >>
Top Stories