ഓണാവധിക്ക് നാട്ടിലെത്തിയ ബി എസ് എഫ് ജവാൻ ഹൃദയാഘാതം മൂലം അന്തരിച്ചു. താഴെ ബക്കളത്തെ സി പ്രമോദാ (50)ണ് മരിച്ചത്. കാർഗിൽ അതിർത്തി മേഖലകളിലെ ജോലിക്കിടെ ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. അടുത്താഴ്ച ജോലി സ്ഥലത്തേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. പത്തൊൻപതാം വയസിലാണ് ബിഎസ്എഫിൽ ചേർന്നത്.

മൃതദേഹം തളിപ്പറമ്പ് സഹകരണാശുപത്രിയിൽ. പരേതനായ മാടവളപ്പിൽ ദാമോദരൻ്റെയും സരസ്വതിയുടെയും മകനാണ്. ഭാര്യ: ബോബിത (മേഘാലയ ഷില്ലോങ്). മക്കൾ: പ്രബീഷ്, പ്രതിഭ. (വിദ്യാർഥിനി). സഹോദരി: സി പ്രീത പ്രധാനധ്യാപിക, പരിയാരം കെകെഎൻ പി എം ജി വി എച്ച്എസ് എസ്). സംസ്കാരം ഞായറാഴ്ച പകൽ 11ന് പുന്നക്കുളങ്ങര കുറുക്കൻചാൽ ശ്മശാനത്തിൽ.
BSF jawan died due to a heart attack while returning home for Onam