കോട്ടയം: പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ജെയ്‌ക് സി. തോമസ് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പിൽ വിചാരണചെയ്യപ്പെടുക പ്രതിപക്ഷമായിരിക്കുമെന്നും എല്ലാ വികസന പ്രവർത്തനങ്ങളെയും എതിർക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും സർക്കാറിനെതിരെ എന്തെല്ലാം അപവാദപ്രചരണങ്ങൾ നടത്തിയാലും ജനങ്ങൾ എൽ.ഡി.എഫിനൊപ്പമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഉമ്മൻ ചാണ്ടിക്കെതിരെ ഇടത്പക്ഷത്തിന്‍റെ സ്ഥാനാർഥി ജെയ്‌ക് സി. തോമസായിരുന്നു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയായ ജെയ്ക് നിലവിൽ സി.പി.എം കോട്ടയം ജില്ല കമ്മിറ്റി അംഗമാണ്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മിറ്റി എന്നിവയിലും അംഗമാണ്.
puthupally-election-jaick-c-thomas