ഇരിക്കൂർ: ജോലി വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പോക്സോ കേസിൽ അറസ്റ്റിൽ. ഇരിക്കൂർ രാജീവ് ഗാന്ധി നഗറിലെ പുതിയപുരയിൽ ഹൗസിൽ എം.പി.ഹാരിസിനെ(55)യാണ് ഇരിക്കൂർ എസ്.ഐ.കെ.ദിനേശൻ അറസ്റ്റ് ചെയ്തത്.

സ്റ്റേഷൻ പരിധിയിലെ ആൺകുട്ടിയെയാണ് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ടൗണിലെ ഇയാളുടെ മുറിയിൽ വെച്ച് പീഡിപ്പിച്ചത്. രക്ഷപ്പെട്ട കുട്ടി വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു.കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോനിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
pocso case