---
title: "കോൺഗ്രസ് നേതാവ് ആനന്ദ കുമാറിൻ്റെ നിര്യാണത്തിൽ കുറുമാത്തൂർ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി അനുശോചിച്ചു"
english_title: "kurumathoor muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113905/kurumathoor-muslim-league"
published_at: "2023-05-10T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b96552bbe1_news-card.jpg"
keywords: []
---

# കോൺഗ്രസ് നേതാവ് ആനന്ദ കുമാറിൻ്റെ നിര്യാണത്തിൽ കുറുമാത്തൂർ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി അനുശോചിച്ചു

> **Lead Summary:** **കുറുമാത്തൂർ:** തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ആനന്ദ കുമാറിൻ്റെ നിര്യാണത്തിൽ കുറുമാത്തൂർ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി അനുശോചിച്ചു. കോൺഗ്രസിനും UDFനും കനത്ത നഷ്ടമാണ് അദ്ദേഹത്തിൻ്റെ വിയോഗമെന്നും ആത്മാർത്ഥതയുള്ള ഒരു നേതാവിനെയും മികച്ച സംഘാടകനെയുമാണ് നഷ്ടപ്പെട്ടതെന്നും മുസ്ലിം ലീഗ് പഞ്ചായത്ത്നേതാക്കൾ അനുസ്മരിച്ചു. പൂമംഗലം സി.എച്ച് സ്മാരക സൗധത്തിൽ വെച്ച് ചേർന്ന അനുശോചന യോഗത്തിൽ പ്രസിഡണ്ട് കെ.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി നാസർ പന്നിയൂർ സ്വാഗതം പറഞ്ഞു. എം. അഹമ്മദ്, നൗഷാദ് പുതുക്കണ്ടം, ടി.കെ.ആരിഫ്,കെ.വി.കെ അയ്യൂബ്, ഇസ്മായിൽ മഴൂർ,ജബ്ബാർ പൂവ്വം,സാമ അബ്ദുളള, പി.മുഹമ്മദ് ഫാറൂഖ്, കെ.പി.ശരീഫ്, എൻ.യു.മുഹമ്മദ് കുഞ്ഞി, കെ.ഷംസുദ്ദീൻ,സി.മുഹമ്മദ് കുഞ്ഞി, കെ.മായിൻ, വി.മുഹമ്മദ് കുഞ്ഞി, ടി.കെ സജീർ, കെ.മുസ്തഫ,വി.റാസിഖ് എന്നിവർ സംസാരിച്ചു.

## Article Content

**കുറുമാത്തൂർ:** തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ആനന്ദ കുമാറിൻ്റെ നിര്യാണത്തിൽ കുറുമാത്തൂർ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി അനുശോചിച്ചു. കോൺഗ്രസിനും UDFനും കനത്ത നഷ്ടമാണ് അദ്ദേഹത്തിൻ്റെ വിയോഗമെന്നും ആത്മാർത്ഥതയുള്ള ഒരു നേതാവിനെയും മികച്ച സംഘാടകനെയുമാണ് നഷ്ടപ്പെട്ടതെന്നും മുസ്ലിം ലീഗ് പഞ്ചായത്ത്നേതാക്കൾ അനുസ്മരിച്ചു. പൂമംഗലം സി.എച്ച് സ്മാരക സൗധത്തിൽ വെച്ച് ചേർന്ന അനുശോചന യോഗത്തിൽ പ്രസിഡണ്ട് കെ.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി നാസർ പന്നിയൂർ സ്വാഗതം പറഞ്ഞു. എം. അഹമ്മദ്, നൗഷാദ് പുതുക്കണ്ടം, ടി.കെ.ആരിഫ്,കെ.വി.കെ അയ്യൂബ്, ഇസ്മായിൽ മഴൂർ,ജബ്ബാർ പൂവ്വം,സാമ അബ്ദുളള, പി.മുഹമ്മദ് ഫാറൂഖ്, കെ.പി.ശരീഫ്, എൻ.യു.മുഹമ്മദ് കുഞ്ഞി, കെ.ഷംസുദ്ദീൻ,സി.മുഹമ്മദ് കുഞ്ഞി, കെ.മായിൻ, വി.മുഹമ്മദ് കുഞ്ഞി, ടി.കെ സജീർ, കെ.മുസ്തഫ,വി.റാസിഖ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113905/kurumathoor-muslim-league)