കണ്ണൂർ : സി.പി. ഐ.എം പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റിയംഗവും ClTU നേതാവുമായിരുന്ന പണ്ണേരി ശ്രീധരന്റെ പതിനേഴാം ചരമവാർഷിക ദിനം ആചരിച്ചു. CPIM പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർമക്കിണർ തായാട്ട് ശങ്കരൻ സ്മാരക വായനശാലയ്ക്ക് സമീപം നടന്ന അനുസ്മരണ യോഗം CPIM ജില്ലാ സെക്രട്ടേറിയറ്റംഗം കെ വി സുമേഷ് MLA ഉൽഘാടനം ചെയ്തു.
നേരത്തെ പഴഞ്ചിറ ജംഗ്ഷൻ കേന്ദ്രീകരിച്ച് പ്രകടനവും നടന്നു. പ്രകടനത്തിന് CPIM പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റിയംഗം എ സുനിൽ കുമാർ , ലോക്കൽ സെക്രട്ടറി പി വി മോഹനൻ , നേതാക്കളായ കെ വി രമേശൻ, വി വി പവിത്രൻ, കെ യു സുനിത, ടി ടി ചന്ദ്രമതി എന്നിവർ നേതൃത്വം നൽകി.
panneri sreedharan