തളിപ്പറമ്പ: പട്ടുവം അരിയിലിൽ ഒരു സംഘം തെരുവുനായ് ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് ആട് ചത്തു. അരിയിലെ പുതിയ പുരയിൽ നബിസയുടെ ആടാണ് ചത്തത് . ഞായറാഴ്ച വൈകുന്നേരമാണ് വീടിനു സമീപത്തെ പറമ്പിൽ മേയാൻ വിട്ട ഒരു വയസ് പ്രായമുള്ള ആടിനെ അലഞ്ഞ് നടക്കുന്ന ആറംഗ സംഘം തെരുവ് നായ്ക്കൾ ആക്രമിച്ചത്.
നായ്ക്കളുടെ ആക്രമണത്തി ൽപിൻവശത്തെ രണ്ട് കാലുകളും തകർന്ന ആടിന് ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും ഏറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. തിങ്കളാഴ്ച പട്ടുവം മുറിയാത്തോട്ടെ വെറ്ററിനറി ഡിസ്പെൻസറിയിൽ വെച്ച് പ്രാഥമിക ചികിത്സ നല്കിയ ആടിന് തളിപ്പറമ്പ് വെറ്ററിനറി പോളി ക്ലീനിക്കിൽ വെച്ച് വിദഗ്ധ ചികിത്സയും നല്കിയിരുന്നു . ഗുരുതരമായി പരിക്കേറ്റ ആട് രാത്രിയോടെ മരണപ്പെടുകയായിരുന്നു.
പന്ത്രണ്ടോളം ആടുകളാണ് നബിസക്കുള്ളത്. ആടുകള വളർത്തിയാണ് നബിസ ഉപജീവന മാർഗം കണ്ടെത്തുന്നത്. പട്ടുവം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെ ആക്രമണങ്ങൾ വർദ്ധിച്ച വരുന്നതിൽ ക്ഷീര കർഷകരും, കോഴി കർഷകരും ഭിക്ഷണിയിലാണ്. നാട്ടുകാർ ഭീതിയിലുമാണ്.
stray dog attack