---
title: "കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണു രണ്ടര വയസുകാരന് ദാരുണാന്ത്യം"
english_title: "A two-and-a-half-year-old boy died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236421/a-two-and-a-half-year-old-boy-died"
published_at: "2024-09-18T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eab9041b1ae_Untitled-2-web.jpg"
keywords: []
---

# കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണു രണ്ടര വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** കാസർഗോഡ് ഉദുമയിൽ ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കാസർഗോഡ് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്.

## Article Content

കാസർഗോഡ് ഉദുമയിൽ ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കാസർഗോഡ് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്.

മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236421/a-two-and-a-half-year-old-boy-died)