അറിവിൻ്റെ വാതായനങ്ങൾ തുറന്ന് തളിപ്പറമ്പ് നോർത്ത് ബി ആർ സി യിൽ 100 വീട്ടുമുറ്റ വായനാ സദസ്സുകൾ

അറിവിൻ്റെ വാതായനങ്ങൾ തുറന്ന് തളിപ്പറമ്പ് നോർത്ത് ബി ആർ സി യിൽ 100 വീട്ടുമുറ്റ വായനാ സദസ്സുകൾ
Mar 28, 2023 01:03 PM | By Thaliparambu Editor

തളിപ്പറമ്പ്: വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും സ്വതന്ത്ര വായനയും രചനയും പരിപോഷിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച വായനച്ചങ്ങാത്തം വീട്ടുമുറ്റ വായനസദസ്സ് തളിപ്പറമ്പ് നോർത്ത് ബി ആർ സി യിൽ 100 സദസ്സുകൾ പൂർത്തിയാക്കി. കോവിഡ് കാലത്തെ ഓൺലൈൻ പഠനത്തിന് ശേഷം കുട്ടികളുടെ പഠന അഭിരുചികളിലടക്കം മാറ്റം വന്നിട്ടുണ്ട് . കൃത്യമായ വായനയും പഠനവും നടക്കാത്ത സാഹചര്യത്തിലും മൊ ബൈൽ അടക്കമുള്ളവയുടെ ഉപയോഗം കുട്ടികളിൽ വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരം നടപടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വന്നത്.വായനച്ചങ്ങാത്തത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും രചനാ വെെഭവം തുറന്നു കാട്ടുന്നതിനുള്ള വേദിയൊരുക്കി. കഥാ-കവിതാ രചനകൾ, ആസ്വാദനക്കുറിപ്പ് തുടങ്ങി എഴുത്തുകളെ പരിപോഷിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും നടന്നു. തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ 100 വിദ്യാലങ്ങളിൽ വായന ചങ്ങാത്തം പൂർത്തിയാക്കി. ഓരോ സ്കൂളിലെയും തെരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ വീട്ടുമുറ്റത്താണ് വായന സദസ്സുകൾ സംഘടിപ്പിച്ചത്. നൂറാമത് വീട്ടുമുറ്റ വായന സദസ്സ് പനക്കാട് ഗവണ്‍മെന്റ് എൽ.പി സ്കൂളിലെ കെ.സി ഇഷാനിയുടെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ചു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം സീന ഉദ്ഘാടനം ചെയ്തു. കണ്ണൂർ എസ്.എസ്.കെ പ്രോഗ്രാം ഓഫീസർ രാജേഷ് കടന്നപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ബി.ആർ.സി ട്രെയിനർ കെ.ബിജേഷ്, പ്രധാനാധ്യാപിക ആശാലത, നാടൻപാട്ട് കലാകാരനും ജില്ലാ സാംസ്കാരിക വകുപ്പ് കോർഡിനേറ്ററുമായ മിനേഷ് മണക്കാട് എന്നിവർ സംസാരിച്ചു.

thalipparamb north brc

Next TV

Related Stories
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങ് നാളെ

May 1, 2025 10:26 PM

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങ് നാളെ

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങ്...

Read More >>
കണ്ണൂർ ജില്ലയിലെ അനധികൃത പാക് പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കണം: ബിജെപി

May 1, 2025 10:24 PM

കണ്ണൂർ ജില്ലയിലെ അനധികൃത പാക് പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കണം: ബിജെപി

കണ്ണൂർ ജില്ലയിലെ അനധികൃത പാക് പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കണം: ബിജെപി...

Read More >>
വ​ഴ​ക്കി​നി​ടെ പ​ര​സ്പ​രം കു​ത്തി; നടുവിൽ സ്വദേശിയും ഭാര്യയും മ​രി​ച്ച നി​ല​യി​ല്‍

May 1, 2025 10:12 PM

വ​ഴ​ക്കി​നി​ടെ പ​ര​സ്പ​രം കു​ത്തി; നടുവിൽ സ്വദേശിയും ഭാര്യയും മ​രി​ച്ച നി​ല​യി​ല്‍

വ​ഴ​ക്കി​നി​ടെ പ​ര​സ്പ​രം കു​ത്തി; കു​വൈ​റ്റി​ല്‍ മ​ല​യാ​ളി ദ​മ്പതിക​ൾ മ​രി​ച്ച...

Read More >>
പയ്യാവൂരിൽ അമ്മൂമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു

May 1, 2025 09:27 PM

പയ്യാവൂരിൽ അമ്മൂമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു

അമ്മൂമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന മൂന്നുവയസുകാരി കാറിടിച്ച്...

Read More >>
അംഗൻവാടി ടീച്ചർമാർക്കും ഹെൽപ്പർമാർക്കും യാത്രയയപ്പ് നൽകി

May 1, 2025 09:25 PM

അംഗൻവാടി ടീച്ചർമാർക്കും ഹെൽപ്പർമാർക്കും യാത്രയയപ്പ് നൽകി

അംഗൻവാടി ടീച്ചർമാർക്കും ഹെൽപ്പർമാർക്കും യാത്രയയപ്പ് നൽകി...

Read More >>
Top Stories

GCC News