---
title: "അശ്രദ്ധമായി ബസ് ഓടിച്ച് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം: ഡ്രൈവർമാർക്കെതിരെ കേസ്"
english_title: "bus accident pokkund"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99761/bus-accident-pokkund"
published_at: "2023-02-26T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63faf008ddb8d_1.jfif"
keywords: []
---

# അശ്രദ്ധമായി ബസ് ഓടിച്ച് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം: ഡ്രൈവർമാർക്കെതിരെ കേസ്

> **Lead Summary:** അശ്രദ്ധമായി ബസ് ഓടിച്ച് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം: ഡ്രൈവർമാർക്കെതിരെ കേസ് . ഇന്നലെ ഉച്ചയ്ക്ക് പൊക്കുണ്ട് വെച്ച് അശ്രദ്ധമായി വാഹനം ഓടിച്ച് ബസ്സുകൾ കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയ ബസ് ഡ്രൈവർമാർക്കെതിരെ കേസ്. kl 59 എച്ച് 96 37 സെൻമേരിസ് ബസ്സും, കെ എൽ 59 ഇ 76 84 നന്ദനം ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇരു ബസ്സുകളുടെയും ഡ്രൈവർമാരായ പയ്യാവൂർ ചാമക്കൽ വെള്ളരം കുന്നേൽ ഹൗസിൽ ബിബിൻ വി എ, നെടിയേങ്ങ കോയാടൻ കോറോത്ത് ഹൗസിൽ ആദർശ് കെ കെ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. മത്സര ഓട്ടത്തിന്റെ ബസ്സുകൾ തമ്മിൽ ഉരസിതോടെ പൊതുജനങ്ങൾ ഇടപെട്ടാണ് പോലീസിനെ വിളിച്ചത്. ട്രാഫിക് എസ് ഐ രഘുനാഥിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇരു ബസുകളും കസ്റ്റഡിയിലെടുത്തു.

## Article Content

അശ്രദ്ധമായി ബസ് ഓടിച്ച് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം: ഡ്രൈവർമാർക്കെതിരെ കേസ് . ഇന്നലെ ഉച്ചയ്ക്ക് പൊക്കുണ്ട് വെച്ച് അശ്രദ്ധമായി വാഹനം ഓടിച്ച് ബസ്സുകൾ കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയ ബസ് ഡ്രൈവർമാർക്കെതിരെ കേസ്. kl 59 എച്ച് 96 37 സെൻമേരിസ് ബസ്സും, കെ എൽ 59 ഇ 76 84 നന്ദനം ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇരു ബസ്സുകളുടെയും ഡ്രൈവർമാരായ പയ്യാവൂർ ചാമക്കൽ വെള്ളരം കുന്നേൽ ഹൗസിൽ ബിബിൻ വി എ, നെടിയേങ്ങ കോയാടൻ കോറോത്ത് ഹൗസിൽ ആദർശ് കെ കെ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. മത്സര ഓട്ടത്തിന്റെ ബസ്സുകൾ തമ്മിൽ ഉരസിതോടെ പൊതുജനങ്ങൾ ഇടപെട്ടാണ് പോലീസിനെ വിളിച്ചത്. ട്രാഫിക് എസ് ഐ രഘുനാഥിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇരു ബസുകളും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99761/bus-accident-pokkund)