വൈദ്യുതി മുടങ്ങുന്നത് 5 മണിക്കൂർ, നിയന്ത്രണം ഇനിയും 2 ദിവസം : വെന്തുരുകി കണ്ണൂർ

വൈദ്യുതി മുടങ്ങുന്നത് 5 മണിക്കൂർ, നിയന്ത്രണം ഇനിയും 2 ദിവസം : വെന്തുരുകി കണ്ണൂർ
Feb 8, 2023 09:52 AM | By Thaliparambu Editor

കണ്ണൂര്‍: ജില്ലയില്‍ വൈദ്യുതി വിതരണത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വെന്തുരുകി കണ്ണൂര്‍. ജില്ലയിലേക്ക് വൈദ്യുതി വിതരണം നടത്തുന്ന 220 കെ.വി അരീക്കോട്-കാഞ്ഞിരോട് ലൈനില്‍ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഫെബ്രുവരി അഞ്ച് മുതല്‍ 10 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിവിധ സെക്ഷനുകള്‍ക്ക് കീഴില്‍ അഞ്ച് മണിക്കൂറോളമാണ് ദിവസേന വൈദ്യുതി മുടങ്ങുന്നത്. ചൂട് കൂടിയ സാഹചര്യത്തില്‍ വൈദ്യുതിയും ഇല്ലാതായതോടെ പ്രതിസന്ധി ഇരട്ടിച്ചു. ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടുകളിലും ഫാനും എസിയും പണിമുടക്കിയതോടെ ജനം വലഞ്ഞു. 37.9 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് തിങ്കളാഴ്ച ജില്ലയിലെ കൂടിയ താപനില. ചെമ്ബേരിയിലാണ് കൂടിയ ചൂട്. വിമാനത്താവളം 37.4, ഇരിക്കൂര്‍ 37.1, ആറളം 36.6, കണ്ണൂര്‍ 33.1 എന്നിങ്ങനെയാണ് വിവിധയിടങ്ങളിലെ താപനില. ചെറുകിട വ്യവസായ സ്ഥാപനങ്ങളും ഓഫിസുകളും ജനറേറ്റര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിച്ചത്. വൈദ്യുതി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന നിര്‍മാണമേഖലയും ഏറെക്കുറെ സ്തംഭിച്ച നിലയിലായിരുന്നു. ജനറേറ്റര്‍ വാടകക്കെടുത്താണ് നിര്‍മാണ മേഖലയിലെ ചിലര്‍ ജോലിക്കെത്തിയത്. കോഴിക്കോട് ജില്ലയില്‍ ലൈന്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് വൈദ്യുതി നിയന്ത്രണം. അരീക്കോട് നിന്ന്-കാഞ്ഞിരോട് ഭാഗത്തേക്ക് വരുന്ന ലൈന്‍ സുരക്ഷയുടെ ഭാഗമായി ഉയര്‍ത്തുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ടവര്‍ നിര്‍മിച്ചാണ് ലൈന്‍ ഉയര്‍ത്തുന്നത്. ഇതോടെയാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 54 സബ് സ്റ്റേഷനുകളിലായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത്തരം പ്രവൃത്തികള്‍ സാധാരണ ലോഡ് കുറവുള്ള ഞായറാഴ്ചകളിലാണ് നടത്താറുള്ളത്. കൂടുതല്‍ ദിവസം പ്രവൃത്തി നീളുന്നതിനാലാണ് ആറുദിവസത്തെ നിയന്ത്രണം. ഫീഡര്‍ മാറ്റി ലോഡ് നിയന്ത്രിച്ച്‌ വിവിധ സബ് സ്റ്റേഷനുകളില്‍ വൈദ്യുതി വിതരണം പുനസ്ഥാപിച്ചാണ് കെ.എസ്.ഇ.ബി വൈദ്യുതി നിയന്ത്രണമൊരുക്കുന്നത്.

electricity

Next TV

Related Stories
കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഒന്നര കിലോ സ്വർണ്ണം പിടികൂടി

Mar 26, 2023 09:22 PM

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഒന്നര കിലോ സ്വർണ്ണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഒന്നര കിലോ സ്വർണ്ണം...

Read More >>
തൊഴിലുറപ്പ് കൂലി 333 രൂപയാക്കി ഉയർത്തി

Mar 26, 2023 09:19 PM

തൊഴിലുറപ്പ് കൂലി 333 രൂപയാക്കി ഉയർത്തി

തൊഴിലുറപ്പ് കൂലി 333 രൂപയാക്കി ഉയർത്തി; 22 രൂപയാണ്...

Read More >>
ഫുട്ബോൾ ടൂർണമെന്റിന് വേണ്ടി തയ്യാറാക്കുന്ന ഗ്യാലറിയുടെ കാൽനാട്ടുകർമ്മം നിർവ്വഹിച്ചു

Mar 26, 2023 09:18 PM

ഫുട്ബോൾ ടൂർണമെന്റിന് വേണ്ടി തയ്യാറാക്കുന്ന ഗ്യാലറിയുടെ കാൽനാട്ടുകർമ്മം നിർവ്വഹിച്ചു

ഫുട്ബോൾ ടൂർണമെന്റിന് വേണ്ടി തയ്യാറാക്കുന്ന ഗ്യാലറിയുടെ കാൽനാട്ടുകർമ്മം ...

Read More >>
തളിപ്പറമ്പ് നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന: വൃത്തിഹീനമായ സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തി

Mar 26, 2023 02:47 PM

തളിപ്പറമ്പ് നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന: വൃത്തിഹീനമായ സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തി

തളിപ്പറമ്പ് നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന: വൃത്തിഹീനമായ സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ...

Read More >>
പിന്തുണ രാഹുല്‍ ഗാന്ധിക്ക് അല്ല; എതിര്‍പ്പ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകളോട്: എംവി ഗോവിന്ദന്‍

Mar 26, 2023 02:37 PM

പിന്തുണ രാഹുല്‍ ഗാന്ധിക്ക് അല്ല; എതിര്‍പ്പ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകളോട്: എംവി ഗോവിന്ദന്‍

പിന്തുണ രാഹുല്‍ ഗാന്ധിക്ക് അല്ല; എതിര്‍പ്പ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകളോട്: എംവി...

Read More >>
Top Stories