---
title: "ജനദ്രോഹ ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് ബജറ്റ് കോപ്പി കത്തിച്ച് കൊണ്ട് പ്രതിഷേധ പരിപാടി നടത്തി"
english_title: "protest againts budget"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95519/protest-againts-budget"
published_at: "2023-02-08T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e32239a1c21_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ജനദ്രോഹ ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് ബജറ്റ് കോപ്പി കത്തിച്ച് കൊണ്ട് പ്രതിഷേധ പരിപാടി നടത്തി

> **Lead Summary:** ഇന്ത്യൻ യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാറിന്റെ ജനദ്രോഹ ബജറ്റിനെതിരെ ബജറ്റ് കോപ്പി കത്തിച്ച് കൊണ്ട് പ്രതിഷേധ പരിപാടി നടത്തി. പ്രസ്തുത പരിപാടി യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ. സി.കെ. സായൂജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശ്രീമതി. ടിന്റു സുനിൽ അധ്യക്ഷത വഹിച്ചു. ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എൻ. വി. പ്രേമാനദൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ല പ്രവർത്തക സമിതി അംഗം യഹിയ പള്ളിപറമ്പ ,കൊളച്ചേരി മണ്ഡലം സെക്രട്ടറി കെ. കെ. പി. ഫൈസൽ , ബാബു കപ്പണ്ണയിൽ എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം ഭാരവാഹികളായ കലേഷ് ചേലേരി,രജീഷ് ചേലേരി,നവിത,അനില, മണ്ഡലം ഭാരവാഹികളായ റൈജു,അഖിൽ, മുസ്താഹ്സിൻ എന്നിവർ നേതൃത്വം നല്കി.

## Article Content

ഇന്ത്യൻ യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാറിന്റെ ജനദ്രോഹ ബജറ്റിനെതിരെ ബജറ്റ് കോപ്പി കത്തിച്ച് കൊണ്ട് പ്രതിഷേധ പരിപാടി നടത്തി. പ്രസ്തുത പരിപാടി യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ. സി.കെ. സായൂജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശ്രീമതി. ടിന്റു സുനിൽ അധ്യക്ഷത വഹിച്ചു. ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എൻ. വി. പ്രേമാനദൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ല പ്രവർത്തക സമിതി അംഗം യഹിയ പള്ളിപറമ്പ ,കൊളച്ചേരി മണ്ഡലം സെക്രട്ടറി കെ. കെ. പി. ഫൈസൽ , ബാബു കപ്പണ്ണയിൽ എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം ഭാരവാഹികളായ കലേഷ് ചേലേരി,രജീഷ് ചേലേരി,നവിത,അനില, മണ്ഡലം ഭാരവാഹികളായ റൈജു,അഖിൽ, മുസ്താഹ്സിൻ എന്നിവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95519/protest-againts-budget)