യുഎഇ സേവനത്തിന്റെ സ്നേഹസംഗമത്തിൽ സലാം പാപ്പിനിശ്ശേരിയെ സേവന രത്‌ന അവാർഡ് നൽകി ആദരിച്ചു

യുഎഇ സേവനത്തിന്റെ സ്നേഹസംഗമത്തിൽ സലാം പാപ്പിനിശ്ശേരിയെ സേവന രത്‌ന അവാർഡ് നൽകി ആദരിച്ചു
Feb 7, 2023 02:55 PM | By Thaliparambu Editor

അബുദാബി: എസ്.എൻ.ഡി.പി യോഗം യുഎഇ സേവനത്തിന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന നവതിയുടെയും സേവനം രൂപീകരണത്തിന്റെ ഇരുപതാമത് വാർഷിക ആഘോഷം സേവനം സ്നേഹസംഗമം @ 20 എന്ന പേരിൽ ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർറിൽ വെച്ച് നടന്നു. സ്നേഹസംഗമം സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്‌ഘാടന കർമ്മം ലു ലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ ഡോ.എം എ യൂസഫലി നിർവഹിച്ചു. ചടങ്ങിൽ യുഎഇയിലെ സാമൂഹ്യ സാംസ്കാരിക ബിസിനസ് രംഗത്തെ സംഭാവനകൾക്ക് യാബ് ലീഗൽ സർവീസസ് സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ സലാം പാപ്പിനിശ്ശേരിയെ സേവന രത്‌ന അവാർഡ് നൽകി ആദരിച്ചു. എസ്‌. എൻ. ഡി. പി യോഗം യു. എ. ഇ സേവനം സെൻട്രൽ കമ്മിറ്റി ചെയർമാൻ എം കെ രാജൻ പരിപാടിയിൽ മുഖ്യധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ ഓൺലൈനിലൂടെ ആശംസകൾ നേർന്നു. ശിവഗിരി മഠത്തിലെ ബ്രഹ്മശ്രീ ബോധി തീർത്ഥ സ്വാമികൾ അനുഗ്രഹ പ്രഭാഷണവും സ്വാമി ആത്മദാസ് ശിവഗിരി തീർത്ഥാടന ലക്ഷ്യത്തെ കുറിച്ചും പ്രഭാഷണം നടത്തി. ഇന്ത്യൻ എംബസി കോൺസുലർ ഡോക്ടർ ബാലാജി രാമസ്വാമി, ഐ എസ്‌ സി ചെയർമാൻ ശ്രീ വി നടരാജൻ എന്നിവർ ആശംസകൾ നേർന്നു. സേവനം സെൻട്രൽ കമ്മിറ്റി സെക്രട്ടറി കെ എസ്‌ വാചസപ്തി സ്വാഗതവും, വൈസ് ചെയർമാൻ പ്രസാദ് ശ്രീധരൻ കൃത്ജ്ഞതയും നേർന്നു. ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ ചെയ്തുവരുന്ന ജെ അർ സി ബാബു , വി അർ അനിൽ കുമാർ എന്നിവരെ ആദരിച്ചു. സേവനം ഇരുപതാമത് വാർഷികത്തിടനുബന്ധിച്ചു സേവനം യു. എ. ഇ നിർധനരായ ആളുകൾക്ക് 20 വീടുകൾ നിർമ്മിച്ചു നൽകുന്ന ഗുരുകൃപ ഭവന പദ്ധതിയുടെ ഉദ്‌ഘാടനകർമ്മവും ശ്രീ.എം. എ യൂസഫലി നിർവ്വഹിച്ചു. കൂടാതെ ഈ ഭവന പദ്ധതിയിലേക്ക് തന്റെ ഭാഗത്തു നിന്ന് അഞ്ചു വീടുകൾ കൂടി നിർമ്മിച്ചു നൽകുമെന്നും അദ്ദേഹം വിശദമാക്കി. വാർഷികാഘോഷത്തോടനുബന്ധിച്ചു ഗുരുപൂജ, ശിവഗിരി തീർത്ഥാടന പദയാത്ര, സാംസ്കാരിക സമ്മേളനം, ചെണ്ടമേളം , ഭജന, പ്രസാദമൂട്ട്, ആറുഭാഷകളിൽ ദൈവദശക ആലാപനം, തുടങ്ങിയ പരിപാടികളും നടന്നു.

sevanaratna

Next TV

Related Stories
അരിയിൽ യുപി സ്കൂളിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ജൈവവൈവിധ്യ പഠനയാത്ര നടത്തി

Dec 9, 2023 04:14 PM

അരിയിൽ യുപി സ്കൂളിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ജൈവവൈവിധ്യ പഠനയാത്ര നടത്തി

അരിയിൽ യുപി സ്കൂളിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ജൈവവൈവിധ്യ പഠനയാത്ര...

Read More >>
ഇൻസ്റ്റഗ്രാമിൽ ആദരാഞ്ജലി പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി

Dec 9, 2023 03:48 PM

ഇൻസ്റ്റഗ്രാമിൽ ആദരാഞ്ജലി പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി

ഇൻസ്റ്റഗ്രാമിൽ ആദരാഞ്ജലി പോസ്റ്റിട്ട ശേഷം യുവാവ്...

Read More >>
ഏഷ്യാനെറ്റ് സീനിയർ വൈസ് പ്രസിഡന്റ് അനിൽ അടൂർ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു

Dec 9, 2023 12:55 PM

ഏഷ്യാനെറ്റ് സീനിയർ വൈസ് പ്രസിഡന്റ് അനിൽ അടൂർ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു

ഏഷ്യാനെറ്റ് സീനിയർ വൈസ് പ്രസിഡന്റ് അനിൽ അടൂർ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു...

Read More >>
ഒരു കിലോയിലധികം കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

Dec 9, 2023 10:03 AM

ഒരു കിലോയിലധികം കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

ഒരു കിലോയിലധികം കഞ്ചാവുമായി ഒഡിഷ സ്വദേശി...

Read More >>
താൻ മരിക്കുകയാണെന്ന് ഡോ. ഷഹന വാട്സ്ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ ബ്ലോക്ക് ചെയ്തു, റുവൈസിന്റെ പിതാവ് രണ്ടാംപ്രതി

Dec 9, 2023 09:52 AM

താൻ മരിക്കുകയാണെന്ന് ഡോ. ഷഹന വാട്സ്ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ ബ്ലോക്ക് ചെയ്തു, റുവൈസിന്റെ പിതാവ് രണ്ടാംപ്രതി

താൻ മരിക്കുകയാണെന്ന് ഡോ. ഷഹന വാട്സ്ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ ബ്ലോക്ക് ചെയ്തു, റുവൈസിന്റെ പിതാവ്...

Read More >>
അറിവരങ്ങ് പുരസ്കാരം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്ന് അബ്ദുസമദ് മുട്ടം ഏറ്റുവാങ്ങി

Dec 9, 2023 09:46 AM

അറിവരങ്ങ് പുരസ്കാരം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്ന് അബ്ദുസമദ് മുട്ടം ഏറ്റുവാങ്ങി

അറിവരങ്ങ് പുരസ്കാരം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്ന് അബ്ദുസമദ് മുട്ടം...

Read More >>
Top Stories