സിപിഎം ബിജെപി സംഘർഷം: ചിറക്കലിൽ രാഷ്ട്രീയപാർട്ടികളുടെ കൊടി തോരണങ്ങൾ പോലീസ് നീക്കം ചെയ്തു

സിപിഎം ബിജെപി സംഘർഷം: ചിറക്കലിൽ രാഷ്ട്രീയപാർട്ടികളുടെ കൊടി തോരണങ്ങൾ പോലീസ് നീക്കം ചെയ്തു
Feb 7, 2023 11:49 AM | By Thaliparambu Editor

ചിറക്കൽ: കടലായി ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന നാടൻപാട്ടിനിടെ സി.പി.എം.-ബി.ജെ.പി. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രദേശത്തെ രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ പോലീസ് നീക്കംചെയ്തു. ബി.ജെ.പി., ആർ.എസ്.എസ്., ഡി.വൈ.എഫ്.ഐ., കോൺഗ്രസ് എന്നിവരുടെ കൊടികളും ബോർഡുകളുമാണ് പോലീസ് നീക്കംചെയ്തത്. കോൺക്രീറ്റിൽ സ്ഥാപിച്ച കൊടിമരവും കൂറ്റൻ ഫ്ലക്സ് ബോർഡുകളും നീക്കംചെയ്തവയിൽ ഉൾപ്പെടും. തിങ്കളാഴ്ച വൈകീട്ട് വളപട്ടണം പോലീസാണ് രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നീക്കംചെയ്തത്. അഞ്ച് ബി.ജെ.പി. പ്രവർത്തകരുടെ പേരിൽ വധശ്രമത്തിന് കേസ് :അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരുടെ പേരിൽ വധശ്രമത്തിന് വളപട്ടണം പോലീസ് കേസെടുത്തു. ചിറക്കൽ സ്വദേശികളായ ആകാശ്, അർജുൻ, സൂരജ്, രാഹുൽ, വൈശാഖ് എന്നിവർക്കെതിരേയാണ് കേസെടുത്തത്. അക്രമത്തിൽ പ്രതിഷേധിച്ച് ഡി.വെെ.എഫ്.ഐ. കണ്ണൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പുതിയതെരുവിൽ പ്രകടനം നടത്തി. തുടർന്ന് ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് നടന്ന പൊതുയോഗം ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റിയംഗം എം. ഷാജർ ഉദ്ഘാടനംചെയ്തു. ശനിയാഴ്ച രാത്രി 11-ഓടെ കടലായി ശ്രീകൃഷ്ണക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന നാടൻപാട്ടിനിടെ സി.പി.എം.-ബി.ജെ.പി. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. രണ്ട് സി.പി.എം. പ്രവർത്തകർക്കും രണ്ട് ബി.ജെ.പി. പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. വളപട്ടണം ഇൻസ്പെക്ടർ രാജേഷ് മാരാംഗലത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അക്രമം നടത്തിയവരെ കസ്റ്റഡിയിലെടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഞായറാഴ്ച രാത്രിയും ക്ഷേത്രപരിസരത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു.

cpm bjp clash

Next TV

Related Stories
കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഒന്നര കിലോ സ്വർണ്ണം പിടികൂടി

Mar 26, 2023 09:22 PM

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഒന്നര കിലോ സ്വർണ്ണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഒന്നര കിലോ സ്വർണ്ണം...

Read More >>
തൊഴിലുറപ്പ് കൂലി 333 രൂപയാക്കി ഉയർത്തി

Mar 26, 2023 09:19 PM

തൊഴിലുറപ്പ് കൂലി 333 രൂപയാക്കി ഉയർത്തി

തൊഴിലുറപ്പ് കൂലി 333 രൂപയാക്കി ഉയർത്തി; 22 രൂപയാണ്...

Read More >>
ഫുട്ബോൾ ടൂർണമെന്റിന് വേണ്ടി തയ്യാറാക്കുന്ന ഗ്യാലറിയുടെ കാൽനാട്ടുകർമ്മം നിർവ്വഹിച്ചു

Mar 26, 2023 09:18 PM

ഫുട്ബോൾ ടൂർണമെന്റിന് വേണ്ടി തയ്യാറാക്കുന്ന ഗ്യാലറിയുടെ കാൽനാട്ടുകർമ്മം നിർവ്വഹിച്ചു

ഫുട്ബോൾ ടൂർണമെന്റിന് വേണ്ടി തയ്യാറാക്കുന്ന ഗ്യാലറിയുടെ കാൽനാട്ടുകർമ്മം ...

Read More >>
തളിപ്പറമ്പ് നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന: വൃത്തിഹീനമായ സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തി

Mar 26, 2023 02:47 PM

തളിപ്പറമ്പ് നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന: വൃത്തിഹീനമായ സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെത്തി

തളിപ്പറമ്പ് നഗരസഭയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന: വൃത്തിഹീനമായ സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ...

Read More >>
പിന്തുണ രാഹുല്‍ ഗാന്ധിക്ക് അല്ല; എതിര്‍പ്പ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകളോട്: എംവി ഗോവിന്ദന്‍

Mar 26, 2023 02:37 PM

പിന്തുണ രാഹുല്‍ ഗാന്ധിക്ക് അല്ല; എതിര്‍പ്പ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകളോട്: എംവി ഗോവിന്ദന്‍

പിന്തുണ രാഹുല്‍ ഗാന്ധിക്ക് അല്ല; എതിര്‍പ്പ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകളോട്: എംവി...

Read More >>
Top Stories