വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ അടുത്ത മാസം മുതല്‍ ക്ഷേമ പെന്‍ഷന്‍ ഇല്ല

വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ അടുത്ത മാസം മുതല്‍ ക്ഷേമ പെന്‍ഷന്‍ ഇല്ല
Feb 6, 2023 05:10 PM | By Thaliparambu Editor

വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത സാമൂഹികസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളെ പദ്ധതിയില്‍ നിന്ന് അടുത്തമാസം പുറത്താക്കും. ഈ മാസം 28 ആണ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുളള അവസാന തീയ്യതി. ഒരു ലക്ഷം രൂപ കുടുംബ വരുമാന പരിധി കര്‍ശനമാക്കാനാണ് തീരുമാനം.വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത സാമൂഹികസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് 2023 മാര്‍ച്ച് മാസം മുതല്‍ പെന്‍ഷനുകള്‍ അനുവദിക്കുന്നതുമല്ല. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന മുറയ്ക്ക് പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറി പെന്‍ഷന്‍ പുനസ്ഥാപിച്ചു നല്‍കുന്നതാണ്. എന്നാല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താല്‍ തടയപ്പെടുന്ന പെന്‍ഷന്‍ കുടിശ്ശികയ്ക്ക് ഗുണഭോക്താവിന് അര്‍ഹതയുണ്ടായിരിക്കില്ല. കൈവശമുളള ഭൂമിയുടെ വിസ്തൃതി ഉള്‍പ്പെടെയുളള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒട്ടേറെപ്പേരെ പദ്ധതിയില്‍ നിന്ന് ഒഴുവാക്കിയിരുന്നു. പല ഘട്ടങ്ങളായാണ് ഇത്തരക്കാരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത്. സാമ്പത്തിക അരക്ഷിതാവസ്ഥ കാരണം ഏറ്റവും അര്‍ഹരായവരെ മാത്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രതിമാസം 1600 രൂപ പെന്‍ഷന്‍ തുക ലഭിക്കുന്ന പദ്ധതിയാണിത്. നിലവില്‍ 52.21 ലക്ഷം പേര്‍ക്കാണ് പദ്ധതിയിലൂടെ പെന്‍ഷന്‍ ലഭിക്കുന്നത്. പെന്‍ഷന്‍ തുക കണ്ടെത്തുന്നതിനായി രണ്ട് രൂപ ഇന്ധന സെസ് ഏര്‍പ്പെടുത്തിയ തീരുമാനം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് ഗുണഭോക്താക്കളുടെ എണ്ണം നിയന്ത്രിക്കാനുളള പുതിയ നീക്കം.

income cirtificate

Next TV

Related Stories
ഒഴക്രോം രാമുണ്ണിക്കട ബസ്റ്റോപ്പിന് സമീപം കുടിവെള്ളപൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി, ഇടപെടാതെ അധികാരികൾ

May 8, 2024 05:28 PM

ഒഴക്രോം രാമുണ്ണിക്കട ബസ്റ്റോപ്പിന് സമീപം കുടിവെള്ളപൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി, ഇടപെടാതെ അധികാരികൾ

ഒഴക്രോം രാമുണ്ണിക്കട ബസ്റ്റോപ്പിന് സമീപം കുടിവെള്ളപൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി, ഇടപെടാതെ...

Read More >>
പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

May 8, 2024 05:18 PM

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍...

Read More >>
കണ്ണൂരിൽ അഞ്ഞൂറിന്റെ 10 കള്ളനോട്ട് പിടികൂടി: പയ്യന്നൂർ കണ്ടോത്ത് സ്വദേശി അറസ്റ്റിൽ

May 8, 2024 05:15 PM

കണ്ണൂരിൽ അഞ്ഞൂറിന്റെ 10 കള്ളനോട്ട് പിടികൂടി: പയ്യന്നൂർ കണ്ടോത്ത് സ്വദേശി അറസ്റ്റിൽ

കണ്ണൂരിൽ അഞ്ഞൂറിന്റെ 10 കള്ളനോട്ട് പിടികൂടി: പയ്യന്നൂർ കണ്ടോത്ത് സ്വദേശി...

Read More >>
പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലിഫ്റ്റുകൾ നിലച്ചതിൽ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

May 8, 2024 05:10 PM

പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലിഫ്റ്റുകൾ നിലച്ചതിൽ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലിഫ്റ്റുകൾ നിലച്ചതിൽ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി...

Read More >>
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം

May 8, 2024 03:28 PM

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 %...

Read More >>
കൂട്ടുപുഴ പുതിയ പാലത്തിന് സമീപംപുഴയിൽ 15കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

May 8, 2024 03:26 PM

കൂട്ടുപുഴ പുതിയ പാലത്തിന് സമീപംപുഴയിൽ 15കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

കൂട്ടുപുഴ പുതിയ പാലത്തിന് സമീപംപുഴയിൽ 15കാരിയെ മരിച്ച നിലയിൽ...

Read More >>
Top Stories

News Roundup