---
title: "ഒഴക്രോം രാമുണ്ണിക്കട ബസ്റ്റോപ്പിന് സമീപം കുടിവെള്ളപൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി, ഇടപെടാതെ അധികാരികൾ"
english_title: "drinking water pipe burst near the Ramunnikada bus stop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204017/drinking-water-pipe-burst-near-the-ramunnikada-bus-stop"
published_at: "2024-05-08T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b690c568dd_news-card.jpg"
keywords: []
---

# ഒഴക്രോം രാമുണ്ണിക്കട ബസ്റ്റോപ്പിന് സമീപം കുടിവെള്ളപൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി, ഇടപെടാതെ അധികാരികൾ

> **Lead Summary:** ധർമ്മശാല ചെറുകുന്ന് തറ റോഡിൽ ഒഴക്രോം രാമുണ്ണിക്കട ബസ് സ്റ്റോപ്പിനു സമീപം പി.കെ. സ്റ്റോറിനു മുന്നിലായി രണ്ടാഴ്ചയായി കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴായി പോകുന്നു. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതിന്മേൽ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

## Article Content

ധർമ്മശാല ചെറുകുന്ന് തറ റോഡിൽ ഒഴക്രോം രാമുണ്ണിക്കട ബസ് സ്റ്റോപ്പിനു സമീപം പി.കെ. സ്റ്റോറിനു മുന്നിലായി രണ്ടാഴ്ചയായി കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴായി പോകുന്നു. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതിന്മേൽ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കനത്ത വേനലിൽ പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു അവസ്ഥ. കൂടാതെ കാൽനട യാത്രക്കാർക്ക്‌ വലിയ ബുദ്ധിമുട്ടാണ് വഴിയോരത്ത് കൂടെ നടക്കാൻ. വേനൽ കടുക്കുമ്പോൾ ഇങ്ങനൊരു കാഴ്ച കണ്ടില്ലെന്ന് നടിക്കാൻ ആർക്കും പറ്റാത്തതാണ്. എത്രയും പെട്ടെന്ന് അധികാരികൾ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204017/drinking-water-pipe-burst-near-the-ramunnikada-bus-stop)