---
title: "എളമ്പേരം പാറയിലും പൊക്കുണ്ടിലും തീപ്പിടിത്തം: ചൂടും കാറ്റും ഉള്ള സമയത്ത് തീ ഇടരുതെന്ന് അഗ്നിശമനസേനയുടെ നിർദ്ദേശം"
english_title: "Fire department advises "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90046/fire-department-advises"
published_at: "2023-01-13T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c124312e93e_download_(23).jpg"
keywords: []
---

# എളമ്പേരം പാറയിലും പൊക്കുണ്ടിലും തീപ്പിടിത്തം: ചൂടും കാറ്റും ഉള്ള സമയത്ത് തീ ഇടരുതെന്ന് അഗ്നിശമനസേനയുടെ നിർദ്ദേശം

> **Lead Summary:** എളമ്പേരം പാറയിലും പൊക്കുണ്ടിലും തീ പിടിത്തം എളമ്പേരം പറയിൽ 10 ഏക്കർ സ്ഥലത്തെ പുല്ലിനും കാടിനും തീ പിടിച്ചു. അഗ്നിശമന സേനയുടെ വാഹനത്തിന് എത്താൻ റോഡ് സൗകര്യമില്ലാത്തതിനാൽ നടന്ന് പോയി പച്ചില കമ്പ് കൊണ്ട് അടിച്ചും ബക്കറ്റിൽ വെള്ളം കോരി ഒഴിച്ചും തീക്കെടുത്തി. കുറുമാത്തർ പൊക്കുണ്ടിൽ റബ്ബർ തോട്ടത്തിലെ പുല്ലിനും കാടിനും തീ പിടിക്കുകയും 20 ഓളം റബ്ബർ മരങ്ങൾക്ക് പൊള്ളലേൽക്കുകയും ചെയ്തു.വെള്ളം പമ്പ് ചെയ്ത് തീയണച്ചു.ഇന്നലെ ഉച്ചക്കാണ് സംഭവം. നല്ല ചൂടും കാറ്റും ഉള്ള ഉച്ച സമയത്ത് വൃത്തിയാക്കാൻ വേണ്ടി തീയിടരുത്. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ വി സഹദേവന്റെ നേതൃത്വത്തിൽ തീയണച്ചു. സേനാംഗങ്ങളായ പ്രതിഷ്. വി, അഭിനേഷ്.സി, അനൂപ് കെ വി, സജീന്ദ്രൻ. കെ, തോമസ് മാത്യു എന്നിവർ തീയണക്കുന്നതിൽ പങ്കെടുത്തു.

## Article Content

എളമ്പേരം പാറയിലും പൊക്കുണ്ടിലും തീ പിടിത്തം എളമ്പേരം പറയിൽ 10 ഏക്കർ സ്ഥലത്തെ പുല്ലിനും കാടിനും തീ പിടിച്ചു. അഗ്നിശമന സേനയുടെ വാഹനത്തിന് എത്താൻ റോഡ് സൗകര്യമില്ലാത്തതിനാൽ നടന്ന് പോയി പച്ചില കമ്പ് കൊണ്ട് അടിച്ചും ബക്കറ്റിൽ വെള്ളം കോരി ഒഴിച്ചും തീക്കെടുത്തി. കുറുമാത്തർ പൊക്കുണ്ടിൽ റബ്ബർ തോട്ടത്തിലെ പുല്ലിനും കാടിനും തീ പിടിക്കുകയും 20 ഓളം റബ്ബർ മരങ്ങൾക്ക് പൊള്ളലേൽക്കുകയും ചെയ്തു.വെള്ളം പമ്പ് ചെയ്ത് തീയണച്ചു.ഇന്നലെ ഉച്ചക്കാണ് സംഭവം. നല്ല ചൂടും കാറ്റും ഉള്ള ഉച്ച സമയത്ത് വൃത്തിയാക്കാൻ വേണ്ടി തീയിടരുത്. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ വി സഹദേവന്റെ നേതൃത്വത്തിൽ തീയണച്ചു. സേനാംഗങ്ങളായ പ്രതിഷ്. വി, അഭിനേഷ്.സി, അനൂപ് കെ വി, സജീന്ദ്രൻ. കെ, തോമസ് മാത്യു എന്നിവർ തീയണക്കുന്നതിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90046/fire-department-advises)