തേങ്ങ പറിക്കാൻ കയറി തെങ്ങിനും മാവിനും ഇടയിൽ കുടുങ്ങിയ മധ്യവയസ്കനെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി

തേങ്ങ പറിക്കാൻ കയറി തെങ്ങിനും മാവിനും ഇടയിൽ കുടുങ്ങിയ മധ്യവയസ്കനെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി
Nov 30, 2022 09:57 AM | By Thaliparambu Editor

മയ്യില്‍: തേങ്ങപറിക്കാന്‍ കയറി തെങ്ങിനും തൊട്ടടുത്ത മാവിനും ഇടയില്‍ കുടുങ്ങിയ മധ്യവയസ്കനെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി. മണക്കടവ് വായിക്കമ്പയിലെ അനില്‍കുമാറാണ്(50) ഇന്നലെ ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. മയ്യില്‍ പഞ്ചായത്തിലെ കോറളായിയില്‍ തെങ്ങുകയറ്റയന്ത്രവുമായി തേങ്ങപറിക്കാനെത്തിയതായിരുന്നു അനില്‍കുമാര്‍. തെങ്ങിനോട് ചേര്‍ന്നു നില്‍ക്കുന്ന മാവിന്റെ ശിഖരത്തില്‍ യന്ത്രം കുടുങ്ങിയതോടെ അനില്‍കുമാറിന്റെ കാല്‍ തെങ്ങിനും മാവിനും ഇടയില്‍ അകപ്പെടുകയായിരുന്നു. നാട്ടുകാരുടെ ശ്രമം നടക്കാതായതോടെയാണ് അഗ്നിശമനസേനയെ അറിയിച്ചത്. തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തിലെത്തിയ സംഘം സാഹസികമായി ഏറെ നേരം പണിപ്പെട്ടാണ് അനില്‍കുമാറിനെ സുരക്ഷിതമായി താഴെയിറക്കിയത്. ഗ്രേഡ് അസി. സ്‌റ്റേഷന്‍ ഓഫീസര്‍ സി.വി.ബാലചന്ദ്രന്‍, കെ.വി.രാജീവന്‍, ദയാല്‍, കെ.വി.ഗിരീഷ്, നന്ദഗോപാല്‍, വി.ജയന്‍, പി.ചന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു

thalipparamb fire and rescue

Next TV

Related Stories
ഓട്ടോ മറിഞ്ഞ് യുവാവ് മരണപ്പെട്ടു

Jul 8, 2025 07:58 PM

ഓട്ടോ മറിഞ്ഞ് യുവാവ് മരണപ്പെട്ടു

ഓട്ടോ മറിഞ്ഞ് യുവാവ് മരണപ്പെട്ടു...

Read More >>
നിര്യാതയായി

Jul 8, 2025 06:52 PM

നിര്യാതയായി

നിര്യാതയായി...

Read More >>
നിപ സ്ഥിരീകരിച്ച യുവതിയുടെ നില ​ഗുരുതരം; നിലവിലെ സമ്പർക്കപ്പട്ടികയിൽ 208 പേർ, സാധ്യത ലിസ്റ്റിലെ 4 പേർ ഐസൊലേഷനിൽ

Jul 8, 2025 06:48 PM

നിപ സ്ഥിരീകരിച്ച യുവതിയുടെ നില ​ഗുരുതരം; നിലവിലെ സമ്പർക്കപ്പട്ടികയിൽ 208 പേർ, സാധ്യത ലിസ്റ്റിലെ 4 പേർ ഐസൊലേഷനിൽ

നിപ സ്ഥിരീകരിച്ച യുവതിയുടെ നില ​ഗുരുതരം; നിലവിലെ സമ്പർക്കപ്പട്ടികയിൽ 208 പേർ, സാധ്യത ലിസ്റ്റിലെ 4 പേർ...

Read More >>
തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു, രണ്ട് മരണം

Jul 8, 2025 06:46 PM

തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു, രണ്ട് മരണം

തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു, രണ്ട്...

Read More >>
ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ജീവനൊടുക്കി

Jul 8, 2025 06:42 PM

ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ജീവനൊടുക്കി

ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ്...

Read More >>
കലാ പ്രതിഭകളെ വരവേൽക്കാൻ രയരോം ഒരുങ്ങി

Jul 8, 2025 06:39 PM

കലാ പ്രതിഭകളെ വരവേൽക്കാൻ രയരോം ഒരുങ്ങി

കലാ പ്രതിഭകളെ വരവേൽക്കാൻ രയരോം ഒരുങ്ങി...

Read More >>
Top Stories










News Roundup






//Truevisionall