---
title: "മുസ്‌ലിം ലീഗിന്റെ പുന:സംഘടിപ്പിക്കുന്ന ആദ്യ ശാഖ കമ്മിറ്റിയാകാനൊരുങ്ങി നോർത്ത് കുപ്പം"
english_title: "north kuppam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82571/north-kuppam"
published_at: "2022-11-29T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63860f21b87dc_news-card.jpg"
keywords: []
---

# മുസ്‌ലിം ലീഗിന്റെ പുന:സംഘടിപ്പിക്കുന്ന ആദ്യ ശാഖ കമ്മിറ്റിയാകാനൊരുങ്ങി നോർത്ത് കുപ്പം

> **Lead Summary:** 'ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം' ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ 2022-2026 വർഷ മെമ്പർഷിപ്പ് ക്യാമ്പയിനിൽ അംഗത്വ വിതരണം പൂർത്തിയാക്കി കണ്ണൂർ ജില്ലയിൽ പുന:സംഘടിപ്പിക്കുന്ന ആദ്യ ശാഖ കമ്മിറ്റിയാകാനുള്ള ഒരുക്കത്തിലാണ് തളിപ്പറമ്പ മണ്ഡലം പരിയാരം പഞ്ചായത്തിലെ നോർത്ത് കുപ്പം ശാഖ. ഇതിന്റെ ഭാഗമായി ശാഖ പ്രതിനിധി സമ്മേളനം 2022 ഡിസംബർ 02 വെള്ളി ഉച്ചക്ക് 01:30 ന് നടക്കും. ശാഖയിലെ മുതിർന്ന അംഗം കെ കെ ഉമർ ഹാജി സാഹിബിന്റെ അംഗത്വം പുതുക്കി ആരംഭിച്ച ക്യാമ്പയിനിൽ 18 വയസ്സ് തികഞ്ഞ,പാർട്ടിയുടെ നയപരിപാടികളും ആദർശ ഉദ്ദേശലക്ഷ്യങ്ങളും അംഗീകരിക്കുന്ന 550 പേർക്ക് അംഗത്വം നൽകി.പാർട്ടിയിൽനിന്ന് അകന്നുനിൽക്കുന്നവരേയും വിട്ടുപോയവരേയും ചേർത്ത് മെമ്പർഷിപ്പ് കാംപയിൻ സജീവമാക്കി.മുഴുവൻ അംഗങ്ങളുടെയും വിവരങ്ങൾ സംസ്ഥാന കമ്മിറ്റിയുടെ വെബ്സൈറ്റിൽ ഡിജിറ്റലായി രേഖപ്പെടുത്തി.പാർട്ടിയുടെയും പോഷക സംഘടനകളുടേയും മേൽ ഘടകങ്ങളിൽ നിന്നുള്ള നിർദേശങ്ങൾ യഥാവിധി നടപ്പിലാക്കി ഒട്ടേറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ നോർത്ത് കുപ്പം ശാഖയ്ക്ക് ഡിസംബർ 02 ന് പുതിയ കമ്മിറ്റി വരുന്നതോടെ ശാഖ കമ്മിറ്റി പുന:സംഘടിപ്പിക്കുന്ന ജില്ലയിലെ ആദ്യ ശാഖയാകും നോർത്ത് കുപ്പം.

## Article Content

'ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം' ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ 2022-2026 വർഷ മെമ്പർഷിപ്പ് ക്യാമ്പയിനിൽ അംഗത്വ വിതരണം പൂർത്തിയാക്കി കണ്ണൂർ ജില്ലയിൽ പുന:സംഘടിപ്പിക്കുന്ന ആദ്യ ശാഖ കമ്മിറ്റിയാകാനുള്ള ഒരുക്കത്തിലാണ് തളിപ്പറമ്പ മണ്ഡലം പരിയാരം പഞ്ചായത്തിലെ നോർത്ത് കുപ്പം ശാഖ. ഇതിന്റെ ഭാഗമായി ശാഖ പ്രതിനിധി സമ്മേളനം 2022 ഡിസംബർ 02 വെള്ളി ഉച്ചക്ക് 01:30 ന് നടക്കും. ശാഖയിലെ മുതിർന്ന അംഗം കെ കെ ഉമർ ഹാജി സാഹിബിന്റെ അംഗത്വം പുതുക്കി ആരംഭിച്ച ക്യാമ്പയിനിൽ 18 വയസ്സ് തികഞ്ഞ,പാർട്ടിയുടെ നയപരിപാടികളും ആദർശ ഉദ്ദേശലക്ഷ്യങ്ങളും അംഗീകരിക്കുന്ന 550 പേർക്ക് അംഗത്വം നൽകി.പാർട്ടിയിൽനിന്ന് അകന്നുനിൽക്കുന്നവരേയും വിട്ടുപോയവരേയും ചേർത്ത് മെമ്പർഷിപ്പ് കാംപയിൻ സജീവമാക്കി.മുഴുവൻ അംഗങ്ങളുടെയും വിവരങ്ങൾ സംസ്ഥാന കമ്മിറ്റിയുടെ വെബ്സൈറ്റിൽ ഡിജിറ്റലായി രേഖപ്പെടുത്തി.പാർട്ടിയുടെയും പോഷക സംഘടനകളുടേയും മേൽ ഘടകങ്ങളിൽ നിന്നുള്ള നിർദേശങ്ങൾ യഥാവിധി നടപ്പിലാക്കി ഒട്ടേറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ നോർത്ത് കുപ്പം ശാഖയ്ക്ക് ഡിസംബർ 02 ന് പുതിയ കമ്മിറ്റി വരുന്നതോടെ ശാഖ കമ്മിറ്റി പുന:സംഘടിപ്പിക്കുന്ന ജില്ലയിലെ ആദ്യ ശാഖയാകും നോർത്ത് കുപ്പം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82571/north-kuppam)