തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ ട്രാഫിക് പരിഷ്കരണത്തിൽ രണ്ട് നിയമങ്ങൾ. ഒരിടത്ത് വളരെ ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ മറ്റൊരിടത്ത് യാതൊരു നിയന്ത്രണങ്ങളുമില്ലാതെയുള്ള കച്ചവടവും വാഹന പാർക്കിങ്ങും.മെയിന്‍ റോഡില്‍ കേരള സ്റ്റോര്‍, കുഞ്ഞിമൂസാന്‍ ജംഗ്ഷന്‍ മുതല്‍ മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ വരെയുള്ള റോഡില്‍ പോലീസ് നടപ്പിലാക്കിയ പാര്‍ക്കിങ്ങ് പരിഷ്‌ക്കാരം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ദ്രോഹമായി തീരുമ്പോൾ മാർക്കറ്റ് റോഡിൽ പൊതുജനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത് നിയമത്തിന്റെയും നിയന്ത്രണത്തിന്റെയും അപര്യാപ്തതയാണ്. ട്രാഫിക് പരിഷ്കരണങ്ങളൊന്നും തന്നെ മാർക്കറ്റ് റോഡിൽ ബാധകമല്ല എന്നുള്ള രീതിയാണ് നമുക്ക് കാണാൻ കഴിയുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് പോലും ബുദ്ധിമുട്ട് സൃഷ്ടിച്ചുകൊണ്ടാണ് മാർക്കറ്റ് റോഡിൽ വീണ്ടും കച്ചവടം റോഡിലേക്ക് ഇറങ്ങിയിരിക്കുന്നത്.നഗരസഭയോ പോലീസോ റവന്യൂ അധികൃതരോ ഒന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.രണ്ട് കോടിയോളം രൂപ ചെലവഴിച്ച് തീര്‍ത്ഥാടക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെക്കാഡം ടാറിംഗ് നടത്തിയ റോഡ് ഇപ്പോള്‍ ചരക്കുലോറികള്‍ക്കും അനധികൃത കച്ചവടക്കാര്‍ക്കും വേണ്ടി ഉണ്ടാക്കിയെന്ന പോലെയാണ്. അനധികൃത കച്ചവടക്കാർ റോഡ് കയ്യേറി കച്ചവടം നടത്തുന്നത് കാരണം ഇതുവഴിയുള്ള ബസ് ഗതാഗതം വരെ ബസ് ജീവനക്കാർ ഉപേക്ഷിച്ചിരിക്കുകയാണ്. ബസ് സർവീസ് കൂടി ഇല്ലാതായത്തോടെ കയ്യേറ്റം രൂക്ഷമായ സ്ഥിതിയിലാണ്. ഇത് മാധ്യമങ്ങളിൽ വാർത്തയായതോടെ ആർ.ഡി.ഒയുടെ നേതൃത്വത്തിൽശക്തമായ പരിശോധനയും ഒഴിപ്പിക്കലും നടന്നിരുന്നു. എന്നാൽ വീണ്ടും പഴയതിനേക്കാൾകഷ്ടമായിരിക്കുകയാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിന് നേരെ അധികാരികൾ കണ്ണടക്കുകയാണ്. എന്നാൽ ഇതേ നഗരത്തിന്റെ മറ്റൊരു വശത്ത് മുമ്പ് ഉണ്ടായിരുന്ന പാര്‍ക്കിംഗ് നിയമപ്രകാരം സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് വാഹനം റോഡില്‍ പാര്‍ക്ക് ചെയ്യാന്‍ നിശ്ചിത സമയം അനുവദിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍നിന്ന് ഫൈന്‍ ഈടാക്കുകയും വണ്ടികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്യുന്ന ഒരു രീതി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായി. ഇങ്ങനൊരു കാരണത്താൽ വളരെയേറെ ബുദ്ധിമുട്ടിലാണ് വ്യാപാരികൾ. കൂടാതെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുമ്പിലെ നാല് പെട്ടിക്കടക്കാരുടെ ഉപജീവനമാർഗമാണ് ഈ പരിഷ്കരണത്തിന്റെ ഭാഗമായി ഇല്ലാതാക്കിയത്. അത് അവിടെ ഉണ്ടെന്ന് കരുതി ആർക്കും യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. എന്നിട്ടും അവരെ ഒഴിപ്പിച്ചു. അവിടെ കാണിച്ച പരിഷ്ക്കാരത്തിന്റെ പത്തിലൊന്ന് പോലും മാർക്കറ്റ് റോഡിൽ ബാധകമല്ലേ?
Traffic rules in thalipparamb