---
title: "'ഗോവർദ്ധിനി' കന്നു കുട്ടികൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നടന്നു"
english_title: "govardhini"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82039/govardhini"
published_at: "2022-11-26T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63819016e0329_vac.jpg"
keywords: []
---

# 'ഗോവർദ്ധിനി' കന്നു കുട്ടികൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നടന്നു

> **Lead Summary:** മൃഗ സംരക്ഷണ വകുപ്പിന്റെ 2022 - 23 വാർഷിക പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന ഗോവർദ്ധിനി - കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയുടെ കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ ഉദ്ഘാടനം കരിമ്പം ക്ഷീരോല്പാദക സഹകരണ സംഘത്തിൽ വച്ചു നടന്നു.പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി. ലക്ഷ്മണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഡോ. സോയ, ഡോ. രേഷ്മ ദാമോദരൻ, സംഘം പ്രസിഡണ്ട് ശ്രീ.കെ.സി സുമിത്രൻ , സെക്രട്ടറി ശ്രീമതി അഞ്ജു തുടങ്ങിയവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി 40 കന്നുകുട്ടികൾക്കാണ് ആനുകൂല്യം ലഭ്യമാവുക

## Article Content

മൃഗ സംരക്ഷണ വകുപ്പിന്റെ 2022 - 23 വാർഷിക പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന ഗോവർദ്ധിനി - കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയുടെ കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ ഉദ്ഘാടനം കരിമ്പം ക്ഷീരോല്പാദക സഹകരണ സംഘത്തിൽ വച്ചു നടന്നു.പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി. ലക്ഷ്മണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഡോ. സോയ, ഡോ. രേഷ്മ ദാമോദരൻ, സംഘം പ്രസിഡണ്ട് ശ്രീ.കെ.സി സുമിത്രൻ , സെക്രട്ടറി ശ്രീമതി അഞ്ജു തുടങ്ങിയവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി 40 കന്നുകുട്ടികൾക്കാണ് ആനുകൂല്യം ലഭ്യമാവുക

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82039/govardhini)