തലശ്ശേരി: ലഹരിമാഫിയസംഘത്തെ ചൊദ്യംചെയ്‌ത സിപിഐ (എം) പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ ഏഴ് പേർ അറസ്റ്റിൽ. പാറായി ബാബു, ജാക്സൺ, സുജിത്ത്, അരുൺ, സന്ദീപ് ,നവീൻ, ഫർഹാൻ എന്നിവരാണ് അറസ്റ്റിലായത്.പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു.പ്രതികളിൽ അഞ്ച് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരും രണ്ട് പേർ സഹായികളുമാണ്. ബുധനാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. തലശേരി നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണഹൗസിൽ കെ ഖാലിദ് (52) സഹോദരി ഭർത്താവും സിപിഐ എം നെട്ടൂർ ബ്രാഞ്ചംഗവുമായ ത്രിവർണഹൗസിൽ പൂവനാഴി ഷമീർ(40) എന്നീവരാണ് കൊല്ലപ്പെട്ടത്.
7 arrested