---
title: "മട്ടന്നൂർ ജുമാ മസ്ജിദ് അഴിമതി ; ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ"
english_title: "Mattannur juma masjid "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70897/mattannur-juma-masjid"
published_at: "2022-09-26T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633197f801ef6_1500x900_1321595-untitled-1.jpg"
keywords: []
---

# മട്ടന്നൂർ ജുമാ മസ്ജിദ് അഴിമതി ; ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിന്റെ പേരിൽ കോടികൾ തട്ടിയ കേസിൽ മുസ്ലീം ലീഗ് സംസ്ഥാന നേതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി, കോൺഗ്രസ് നേതാവ് എം.സി മുഞ്ഞഹമ്മദ് മാസ്റ്റർ, ലീഗ് നേതാവ് മഹറൂഫ് എന്നിവരാണ് അറസ്റ്റിലായത്. മട്ടന്നൂർ പോലീസിന്റെതാണ് നടപടി. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെയും കസ്റ്റഡിയിൽ എടുത്ത് പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. അബ്ദുൾ റഹ്മാൻ കല്ലായിയെ ഏകദേശം എട്ട് മണിക്കൂറിലധികമാണ് പോലീസ് ചോദ്യം ചെയ്തത്. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെയായിരുന്നു മസ്ജിദിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ. 

## Article Content

മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിന്റെ പേരിൽ കോടികൾ തട്ടിയ കേസിൽ മുസ്ലീം ലീഗ് സംസ്ഥാന നേതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി, കോൺഗ്രസ് നേതാവ് എം.സി മുഞ്ഞഹമ്മദ് മാസ്റ്റർ, ലീഗ് നേതാവ് മഹറൂഫ് എന്നിവരാണ് അറസ്റ്റിലായത്. മട്ടന്നൂർ പോലീസിന്റെതാണ് നടപടി. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെയും കസ്റ്റഡിയിൽ എടുത്ത് പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. അബ്ദുൾ റഹ്മാൻ കല്ലായിയെ ഏകദേശം എട്ട് മണിക്കൂറിലധികമാണ് പോലീസ് ചോദ്യം ചെയ്തത്. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെയായിരുന്നു മസ്ജിദിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70897/mattannur-juma-masjid)