കണ്ണൂർ:ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കണ്ണൂർ ഇരിട്ടി ഉളിയിലിൽ കെ എസ് ആർ ടി സി ബസിനു നേരേ കല്ലേറ് ഉണ്ടാടാ തലശ്ശേരിയിൽ നിന്നും ഇരിട്ടിയിലേക്ക് പോകുന്ന ബസിനു നേരെയാണ് കല്ലേറ്. കല്ലേറിൽ ബസിൻ്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. ഡ്രൈവർക്ക് പരിക്കേറ്റു.
ഉളിയിൽ പെട്രോൾ ബോംബേറ്. മട്ടന്നൂർ എയർപോർട്ട് ജീവനക്കാരൻ പുന്നാട് സ്വദേശി നിവേദിന് പരുക്കേറ്റു. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ഇയാൾ. നിവേദിനെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ നരയൻപാറയിലും വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. അതിനിടെ കണ്ണൂർ വിളക്കോട് ലോറിക്ക് നേരെ കല്ലേറുണ്ടായി. ചെങ്കൽ ലോഡിറക്കിയ ശേഷം മടങ്ങിയ ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. വാഹനത്തിൻ്റെ ഗ്ലാസ് തകർന്നു. തളിപ്പറമ്പിലും വളപട്ടണത്തും വാഹനത്തിന്റെ ടയറുകൾ കത്തിച്ചു
bomb blast at uliyil