സി എസ് ബി ബാങ്ക് അഖിലേന്ത്യാ ത്രിദിന പണിമുടക്ക് ജില്ലയിൽ രണ്ടാം ദിവസവും പൂർണ്ണം

സി എസ് ബി ബാങ്ക് അഖിലേന്ത്യാ ത്രിദിന പണിമുടക്ക് ജില്ലയിൽ രണ്ടാം ദിവസവും പൂർണ്ണം
Oct 21, 2021 04:12 PM | By Thaliparambu Editor

കണ്ണൂർ: പതിനൊന്നാം ഉഭയകക്ഷി കരാർ നടപ്പാക്കുക, ജന വിരുദ്ധ- തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കുക, താൽക്കാലിക-കരാർ - സി.ടി.സി. ജീവനക്കാരെ ഐ.ബി.എ. പ്രകാരം സ്ഥിരപ്പെടുത്തുക, കേരളത്തിൽ ചെറുകിട കാർഷിക,വിദ്യാഭ്യാസ,ഭവന വായ്പകൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി എസ് ബി ട്രേഡ് യൂണിയൻ ഫോറം  നേതൃത്വത്തിൽ നടത്തുന്ന അഖിലേന്ത്യാ ത്രിദിന പണിമുടക്ക് രണ്ടാം ദിവസവും ജില്ലയിൽ പൂർണം.

പണിമുടക്കിയ ജീവനക്കാരും ഓഫീസർമാരും സി എസ് ബി ബാങ്കിൻറെ ശാഖകൾക്ക് മുന്നിൽ പ്രകടനവും ധർണയും സംഘടിപ്പിച്ചു. കണ്ണൂർ മെയിൻ ബ്രാഞ്ചിന് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്തു.

സമരസഹായ സമിതി ചെയർമാൻ കെ അശോകൻ അധ്യക്ഷത വഹിച്ചു. ഐക്യ ട്രേഡ് യൂണിയൻ ജില്ലാ ചെയർമാൻ ശശീന്ദ്രൻ, ബേബി ആൻ്റണി, എ.റൂബീഷ് , ജി.വി.ശരത് ചന്ദ്രൻ, എൻ.വിനോദ് കുമാർ , ടി.ആർ.രാജൻ, പി.ഗീത , കെ.ജയരാജൻ, ഷിമ , ആദർശ്, ടി. ചാത്തുക്കുട്ടി , കെ.പ്രകാശൻ, കെ.പി.സുജികുമാർ , അനു കവിണിശ്ശേരി, കെ.വി.പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു.

അഴീക്കോട് ശാഖയ്ക്ക് മുന്നിൽ നടന്ന ധർണ്ണ കെ.വി സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മണ്ടൂക്ക് മോഹൻ (സമരസഹായ സമിതി ചെയർമാൻ) അധ്യക്ഷത വഹിച്ചു. മനോഹരൻ (സമരസഹായ സമിതി കൺവീനർ), സ്വാഗതവും, എൻ.ടി സാജു (ബെഫി ) നന്ദിയും പറഞ്ഞു.

പയ്യന്നൂർ ശാഖയ്ക്ക് മുന്നിൽ നടന്ന ധർണ്ണ നഗരസഭാ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.സി. കൃഷ്ണൻ, (സി.ഐ.ടി.യു) കെ.പി.നാരായണൻ ,കെ.കെ.കൃഷ്ണൻ, കെ.കെ.ഗംഗാധരൻ (സി.ഐ.ടി.യു), സുരേഷ് (ഐ.എൻ.ടി.യു.സി) കെ.പി.സേതുമാധവൻ, കെ.ജി. സുധാകരൻ, എം രാമകൃഷ്ണൻ (എ.ഐ.ടി.യു.സി), അനീഷ് (എൻ.ജി.ഒ.യൂനിയൻ), എൻ.പി.ഭാസ്ക്കരൻ, സതീഷ് ബാബു, കെ.വി.ബാലചന്ദ്രൻ, എന്നിവർ സംസാരിച്ചു.

തളിപ്പറമ്പ ശാഖയ്ക്ക് മുന്നിൽ നടന്ന ധർണ്ണ  എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.വി.നാരായണൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.രാജൻ അധ്യക്ഷത വഹിച്ചു. ടടോമി മൈക്കിൾ, പി.രാജേഷ്, കെ.എം.ചന്ദ്രബാബു, സി.വി.കൃഷ്ണ കുമാർ, അനിൽ കുമാർ എൻ.കെ., നീരജ് , വേണുഗോപാൽ , അച്ചുതൻ എം.(റിട്ടയറീസ് ഫോറം), നാസർ എന്നിവർ സംസാരിച്ചു.

CSB Bank completes second day of all-India three-day strike in district

Next TV

Related Stories
ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

Jul 12, 2025 07:35 AM

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ...

Read More >>
നിര്യാതനായി

Jul 12, 2025 07:32 AM

നിര്യാതനായി

നിര്യാതനായി...

Read More >>
നിര്യാതനായി

Jul 12, 2025 07:30 AM

നിര്യാതനായി

നിര്യാതനായി...

Read More >>
കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

Jul 12, 2025 07:27 AM

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു...

Read More >>
രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ

Jul 11, 2025 09:34 PM

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ...

Read More >>
പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം

Jul 11, 2025 09:22 PM

പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം

പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം...

Read More >>
Top Stories










News Roundup






//Truevisionall