തളിപ്പറമ്പിലെ ഇസ്ഹാക്കിന്റെ കൊലപാതകം: പ്രതി പിടിയിൽ

തളിപ്പറമ്പിലെ ഇസ്ഹാക്കിന്റെ കൊലപാതകം: പ്രതി പിടിയിൽ
Aug 14, 2022 08:52 PM | By Thaliparambu Editor

കണ്ണൂര്‍: തളിപ്പറമ്പ് സലാമത്ത് നഗറിൽ ഇസ്ഹാക്കിന്റെ കൊലപാതത്തിൽ പ്രതി പിടിയിൽ. മാണിയൂരിലെ മഠത്തിലെ വളപ്പില്‍ എം.വി.നൗഷാദിനെയാണ് ഇന്ന് രാത്രി ഏഴിന് ചാലാട് മണലില്‍ വെച്ച് കണ്ണൂര്‍ ടൗണ്‍ എസ്.എച്ച്.ഒ പി.എ.ബിനുമോഹന്‍ അറസ്റ്റ് ചെയ്തത്. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായിരുന്ന ഇയാളെന്ന് പോലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ പത്തിനാണ് ഇസ്ഹാക്കിനെ വഴിയിൽ ബോധരഹിതനായി കിടക്കുന്നത് നാട്ടുകാർ കണ്ടത്. മദ്യപാനശീലമുള്ള യുവാവ് മദ്യപിച്ച് കിടക്കുകയാണ് എന്നാണ് വീട്ടുകാർ കരുതിയത്. തുടർന്ന് യുവാവിനെ വീട്ടിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് പിറ്റേ ദിവസം രാവിലെ ബന്ധുക്കൾ വിളിച്ചപ്പോഴാണ് മരണപ്പെട്ടതായി മനസ്സിലായത്. യുവാവ് ഹൃദയാഘാതം മൂലം മരിച്ചത് ആണ് അന്ന് ബന്ധുക്കൾ കരുതിയത്. പോലീസ് ഇൻക്വസ്റ്റ് തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് യുവാവിനെ തലയ്ക്ക് ക്ഷതമേറ്റതായും തലയോട്ടിക്കുള്ളിൽ രക്തം കട്ടപിടിച്ചതായും കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിന്റെ ബന്ധുക്കൾ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വെച്ച് ഇസ്ഹാഖ് ക്രൂരമർദ്ദനത്തിന് ഇരയായ വിവരം ദൃക്സാക്ഷികൾ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു തുടര്‍ന്ന് പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് പ്രതിയെ കുടുക്കിയത്.

ishaq murder arrest

Next TV

Related Stories
ഓട്ടോ മറിഞ്ഞ് യുവാവ് മരണപ്പെട്ടു

Jul 8, 2025 07:58 PM

ഓട്ടോ മറിഞ്ഞ് യുവാവ് മരണപ്പെട്ടു

ഓട്ടോ മറിഞ്ഞ് യുവാവ് മരണപ്പെട്ടു...

Read More >>
നിര്യാതയായി

Jul 8, 2025 06:52 PM

നിര്യാതയായി

നിര്യാതയായി...

Read More >>
നിപ സ്ഥിരീകരിച്ച യുവതിയുടെ നില ​ഗുരുതരം; നിലവിലെ സമ്പർക്കപ്പട്ടികയിൽ 208 പേർ, സാധ്യത ലിസ്റ്റിലെ 4 പേർ ഐസൊലേഷനിൽ

Jul 8, 2025 06:48 PM

നിപ സ്ഥിരീകരിച്ച യുവതിയുടെ നില ​ഗുരുതരം; നിലവിലെ സമ്പർക്കപ്പട്ടികയിൽ 208 പേർ, സാധ്യത ലിസ്റ്റിലെ 4 പേർ ഐസൊലേഷനിൽ

നിപ സ്ഥിരീകരിച്ച യുവതിയുടെ നില ​ഗുരുതരം; നിലവിലെ സമ്പർക്കപ്പട്ടികയിൽ 208 പേർ, സാധ്യത ലിസ്റ്റിലെ 4 പേർ...

Read More >>
തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു, രണ്ട് മരണം

Jul 8, 2025 06:46 PM

തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു, രണ്ട് മരണം

തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു, രണ്ട്...

Read More >>
ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ജീവനൊടുക്കി

Jul 8, 2025 06:42 PM

ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ജീവനൊടുക്കി

ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ്...

Read More >>
കലാ പ്രതിഭകളെ വരവേൽക്കാൻ രയരോം ഒരുങ്ങി

Jul 8, 2025 06:39 PM

കലാ പ്രതിഭകളെ വരവേൽക്കാൻ രയരോം ഒരുങ്ങി

കലാ പ്രതിഭകളെ വരവേൽക്കാൻ രയരോം ഒരുങ്ങി...

Read More >>
Top Stories










News Roundup






//Truevisionall