പ്രിയാ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി

പ്രിയാ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി
Aug 9, 2022 12:54 PM | By Thaliparambu Editor

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയാണ് നീട്ടിയത്. പ്രിയാ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ആക്കിയത് വിവാദമായിരുന്നു. യുജിസി ചട്ടപ്രകാരം എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ലാത്ത പ്രിയാ വര്‍ഗീസിന് ചട്ടം ലംഘിച്ച് കണ്ണൂര്‍ സര്‍വകലാശാലാ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമനം നല്‍കിയെന്നായിരുന്നു ഉയര്‍ന്നുവന്ന പരാതി. നിലവില്‍ കേരള വര്‍മ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായാണ് പ്രിയ വര്‍ഗീസ് പ്രവര്‍ത്തിച്ചുവരുന്നത്. അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിച്ചാല്‍ ഇവര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നിയമനം ലഭിക്കും.പ്രിയ വര്‍ഗീസിന്റെ അധ്യാപക നിയമനം ചട്ടവിരുദ്ധമെന്ന പരാതിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ അടിയന്തരമായി വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നത്. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് വി സിയോട് വിശദീകരണം തേടിയത്.

priya vargees

Next TV

Related Stories
നിര്യാതയായി

Jul 8, 2025 06:52 PM

നിര്യാതയായി

നിര്യാതയായി...

Read More >>
നിപ സ്ഥിരീകരിച്ച യുവതിയുടെ നില ​ഗുരുതരം; നിലവിലെ സമ്പർക്കപ്പട്ടികയിൽ 208 പേർ, സാധ്യത ലിസ്റ്റിലെ 4 പേർ ഐസൊലേഷനിൽ

Jul 8, 2025 06:48 PM

നിപ സ്ഥിരീകരിച്ച യുവതിയുടെ നില ​ഗുരുതരം; നിലവിലെ സമ്പർക്കപ്പട്ടികയിൽ 208 പേർ, സാധ്യത ലിസ്റ്റിലെ 4 പേർ ഐസൊലേഷനിൽ

നിപ സ്ഥിരീകരിച്ച യുവതിയുടെ നില ​ഗുരുതരം; നിലവിലെ സമ്പർക്കപ്പട്ടികയിൽ 208 പേർ, സാധ്യത ലിസ്റ്റിലെ 4 പേർ...

Read More >>
തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു, രണ്ട് മരണം

Jul 8, 2025 06:46 PM

തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു, രണ്ട് മരണം

തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു, രണ്ട്...

Read More >>
ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ജീവനൊടുക്കി

Jul 8, 2025 06:42 PM

ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ജീവനൊടുക്കി

ഡോക്ടറാകാനുളള ആഗ്രഹം നടന്നില്ല: ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ്...

Read More >>
കലാ പ്രതിഭകളെ വരവേൽക്കാൻ രയരോം ഒരുങ്ങി

Jul 8, 2025 06:39 PM

കലാ പ്രതിഭകളെ വരവേൽക്കാൻ രയരോം ഒരുങ്ങി

കലാ പ്രതിഭകളെ വരവേൽക്കാൻ രയരോം ഒരുങ്ങി...

Read More >>
അക്ഷയ ഇ -കേന്ദ്രം ശ്രീ. പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു

Jul 8, 2025 06:22 PM

അക്ഷയ ഇ -കേന്ദ്രം ശ്രീ. പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു

അക്ഷയ ഇ -കേന്ദ്രം ശ്രീ. പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories










News Roundup






//Truevisionall