---
title: "അനധികൃത പാര്‍ക്കിങിന് പയ്യന്നൂരിലെ ഓട്ടോയ്ക്ക് കൊച്ചി പോലീസിന്റെ നോട്ടീസ്"
english_title: "Kochi police notice to auto "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52720/kochi-police-notice-to-auto"
published_at: "2022-07-03T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c1a53e1d2cd_vac.jpg"
keywords: []
---

# അനധികൃത പാര്‍ക്കിങിന് പയ്യന്നൂരിലെ ഓട്ടോയ്ക്ക് കൊച്ചി പോലീസിന്റെ നോട്ടീസ്

> **Lead Summary:** **പയ്യന്നൂര്‍:** കൊച്ചി ഇതുവരെ കാണാത്ത ഓട്ടോറിക്ഷയ്ക്ക് കൊച്ചി പോലീസ് ഗതാഗതലംഘനത്തിന് പിഴയടക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചു. പയ്യന്നൂരില്‍ സര്‍വീസ് നടത്തുന്ന കെഎല്‍ 59 ഡി 7941 എന്ന ഓട്ടോറിക്ഷയ്ക്ക് ഇടപ്പള്ളി പൊലീസാണ് സമന്‍സ് അയച്ചത്.

## Article Content

**പയ്യന്നൂര്‍:** കൊച്ചി ഇതുവരെ കാണാത്ത ഓട്ടോറിക്ഷയ്ക്ക് കൊച്ചി പോലീസ് ഗതാഗതലംഘനത്തിന് പിഴയടക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചു. പയ്യന്നൂരില്‍ സര്‍വീസ് നടത്തുന്ന കെഎല്‍ 59 ഡി 7941 എന്ന ഓട്ടോറിക്ഷയ്ക്ക് ഇടപ്പള്ളി പൊലീസാണ് സമന്‍സ് അയച്ചത്.

പയ്യന്നൂര്‍ കാരയിലെ മധുസൂദനന്റെ പേരിലാണ് ഓട്ടോറിക്ഷ. സഹോദരന്‍ പി ശ്രീജേഷാണ് ഓട്ടോ ഓടിക്കുന്നത്. മധുസൂദനന്റെ പേരിലാണ് സമന്‍സ് അയച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29നാണ് വാഹനം വാഴക്കാലയില്‍ പാര്‍ക്ക് ചെയ്തതെന്ന് ഇടപ്പള്ളി പോലീസ് അയച്ച കത്തില്‍ പറയുന്നു. എന്നാല്‍ ഓട്ടോയുമായി എറണാകുളത്തേക്ക് പോയിട്ടില്ലെന്ന് ഡ്രൈവറായ ശ്രീജേഷ് പറഞ്ഞു. വെള്ളിയാഴ്ചയാണ് കത്ത് ലഭിച്ചത്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52720/kochi-police-notice-to-auto)