---
title: "ഇന്നോവ കാർ തടഞ്ഞുനിർത്തി അക്രമിച്ച സംഭവത്തിൽ 6 പേർക്കെതിരെ വധശ്രമത്തിന് കേസ്; "
english_title: "Case_taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52700/case_taliparamba"
published_at: "2022-07-03T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c18d316268f_IMG-20220703-WA0062.jpg"
keywords: []
---

# ഇന്നോവ കാർ തടഞ്ഞുനിർത്തി അക്രമിച്ച സംഭവത്തിൽ 6 പേർക്കെതിരെ വധശ്രമത്തിന് കേസ്; 

> **Lead Summary:** ശനിയാഴ്ച്ച രാത്രി കാര്‍ ആക്രമിച്ച് ദില്‍ഷാദ് പാലക്കോടന്‍, കുറിയാലി സിദ്ദിക്ക് എന്നിവരെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആറ് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

ശനിയാഴ്ച്ച രാത്രി കാര്‍ ആക്രമിച്ച് ദില്‍ഷാദ് പാലക്കോടന്‍, കുറിയാലി സിദ്ദിക്ക് എന്നിവരെ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആറ് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

സി.പി.നൗഫല്‍, കായക്കൂല്‍ ആബിദ്, അലിപ്പി എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേര്‍ക്കെതിരെയുമാണ് കേസ്. ഇന്നലെ രാത്രി 9.30 ഓടെ ആയിരുന്നു കേസിനാസ്പദമായ സംഭവം.

രാജരാജേശ്വര ക്ഷേത്രം റോഡിൽ മുക്കോല ജംഗ്ഷനിൽ വെച്ച് മുഖം മൂടി അണിഞ്ഞ ആറംഗസംഘം ഇരുവരും സഞ്ചരിച്ച ഇന്നോവ തടഞ്ഞ് നിർത്തി മാരകായുധങ്ങൾ കൊണ്ട് അക്രമിക്കുകയും വാഹനം അടിച്ച് തകർക്കുകയുമായിരുന്നു.

വാഹനത്തിന് നാല് ലക്ഷത്തോളം രൂപയുടെ നഷ്ട്ടമുണ്ടായതായി പരാതിയിൽ പറയുന്നു. തളിപ്പറമ്പസീതിസാഹിബ് ഹയർ സെക്കൻഡറി സ്കൂളിലെ ഓഡിറ്റ് വിവാദവുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജരും ലീഗ് നേതാവുമായ പി.കെ സുബൈർ പരസ്യസംവാദത്തിന് വഖഫ് സമിതിയെ വെല്ലുവിളിച്ചിരുന്നു.

സംവാദത്തിന് തയ്യാറായി ദിൽഷാദ് രംഗത്ത് വന്നതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്.

സുബൈറിനോട് കളിക്കാൻ മാത്രം നീ ആയില്ലെന്നും കളിച്ചാൽ വിവരം അറിയുമെന്നും ഭീക്ഷണിപ്പെടുത്തിയതായി ദിൽഷാദ് പാലക്കോടൻ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52700/case_taliparamba)