---
title: "മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി അൽത്താഫ് ചികിത്സാ സഹായ ഫണ്ട് കുടുംബത്തിന് കൈമാറി"
english_title: "althaf fund"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/52398/althaf-fund"
published_at: "2022-07-02T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62bfbfa629ca3_vac.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി അൽത്താഫ് ചികിത്സാ സഹായ ഫണ്ട് കുടുംബത്തിന് കൈമാറി

> **Lead Summary:** **തളിപ്പറമ്പ: **വാഹന അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന എം.പി.അൽത്താഫി ൻ്റെ ചികിത്സക്ക് വേണ്ടി മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് നടത്തിയ ഫണ്ട് കലക്ഷനിലൂടെ സ്വരൂപിച്ച ₹ 432480 (നാല് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി നാനൂറ്റി എൺപത് രൂപ) കുടുംബത്തിന് കൈമാറി.

## Article Content

**തളിപ്പറമ്പ: **വാഹന അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന എം.പി.അൽത്താഫി ൻ്റെ ചികിത്സക്ക് വേണ്ടി മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് നടത്തിയ ഫണ്ട് കലക്ഷനിലൂടെ സ്വരൂപിച്ച ₹ 432480 (നാല് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി നാനൂറ്റി എൺപത് രൂപ) കുടുംബത്തിന് കൈമാറി.

ചികിത്സാ ആവശ്യാർത്ഥം 367780 രൂപ ഹോസ്പിറ്റലിൽ ഡിസ്ചാർജ് സമയത്ത് നൽകുകയും ബാക്കി വരുന്ന 64700 രൂപയാണ് കുടുംബത്തിന് കൈമാറിയത്.

അൽത്താഫിൻ്റെ കുടുംബത്തിന് വേണ്ടി ചികിത്സാ കമ്മിറ്റി ചെയർമാൻ ഓലിയൻ ജാഫറി ൽ നിന്നും തളിപ്പറമ്പ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഏറ്റുവാങ്ങി.

ചടങ്ങിൽ മുനിസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഉസ്മാൻ കൊമ്മച്ചി ചികിത്സാ കമ്മിറ്റി ട്രഷറർ അഷ്റഫ് ബപ്പു, സുനീർ ഞാറ്റുവയൽ എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/52398/althaf-fund)