കല്യാശ്ശേരി: കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൻറെ 2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ കണ്ടൽ തുരുത്ത് ചെറുതാഴം ഗ്രാമ പഞ്ചായത്തിലെ നട്ടികടവിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ കണ്ടൽ തൈ നട്ട്കൊണ്ട് ഉദ്ഘാടനം ചെയ്തു.

ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരൻ അധ്യക്ഷനായി. പ്രളയം ഉൾപ്പെടെയുള്ള മഹാ ദുരന്തങ്ങളെ നേരിടുന്നതിനു വേണ്ടിയും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമാണ് കണ്ടൽ വച്ചു പിടിപ്പിക്കുന്ന ഇത്തരം പദ്ധതി സംഘടിപ്പിച്ചത്.
കല്യാശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഡി വിമല,രോഹിണി, എം വി രാജീവൻ ,മാധവൻ പുറച്ചേരി, തമ്പാൻ മാസ്റ്റർ, കൃഷി അസിസ്റ്റൻറ് ഡയറക്ടർ എ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു .ബ്ലോക്ക് പഞ്ചായത്ത് ജോയിൻ ബിഡിയോ സി.ശശിധരൻ സ്വാഗതം പറഞ്ഞു.
Kalyassery Block Panchayat with Kandal afforestation in 2021 annual plan