കണ്ണപുരം: മൂന്നു ദിവസം നീണ്ട് നിൽക്കുന്ന ആധാർ മേള ചെറുകുന്ന് മുഖ്യ തപാൽ ഓഫീസിൽ കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രതി ഉദ്ഘാടനം ചെയ്തു.

കണ്ണൂർ ഡിവിഷനൽ പോസ്റ്റൽ സൂപ്രണ്ട് പി.കെ.ശിവദാസൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വിശിഷ്ടാതിഥിയായ മുൻ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ ജനറൽ പി.വി. സുഗുണനെ പോസ്റ്റൽ സൂപ്രണ്ട് പി.കെ.ശിവദാസൻ പൊന്നാടയണിയിച്ച് ആദരിച്ചു.,
ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ.ടി.ഗംഗാധരൻ,റോട്ടറി ക്ലബ്ബ് കണ്ണപുരം യൂണിറ്റ് പ്രസിണ്ട് സി.വി.സുമേഷ്,ഇ.പി.അനിൽ കുമാർ,ദിനു മൊട്ടമ്മൽ എന്നിവർ പ്രസംഗിച്ചു.പയ്യന്നൂർ സബ് ഡിവിഷനൽ ഇൻസ്പെക്ടർ കെ. കെ. സുഷന സ്വാഗതവും ചെറുകുന്ന് പോസ്റ്റ് മാസ്റ്റർ ഷജിൽ നമ്പ്രോൻ നന്ദിയും പറഞ്ഞു.
പുതിയ ആധാർ എടുക്കേണ്ടവർക്കും അപ്ഡേറ്റ് ചെയ്യേണ്ടവർക്കും ചൊവ്വാഴ്ചയും ബുധനാഴ്ചയും ചെറുകുന്ന് പോസ്റ്റോഫീസിൽ എത്തി സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. തപാൽ വാരാചരണത്തിന്റെ ഭാഗമായി പോസ്റ്റൽ ലൈഫ് ഇൻഷൂർ, ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷൂർ, പെൺകുട്ടികൾക്കുള്ള സുകന്യ സമൃദ്ധി, പബ്ലിക് പ്രോവിഡന്റ് ഫണ്ട് ,റക്കറിങ്ങ് ഡപ്പോസിറ്റ്, തുടങ്ങിയ സമ്പാദ്യ പദ്ധതികൾക്കും അടുത്തുള്ള പോസ്റ്റാഫീസിൽ സമീപിച്ച് ചേരാവുന്നതാണ്
aadhaar mela starts in cherukunnu post office