---
title: "ജയ് ഹിന്ദ് ചാരിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Congratulations to the top winners on the initiative of Jai Hind Charity Center"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/4524/congratulations-to-the-top-winners-on-the-initiative-of-jai-hind-charity-center"
published_at: "2021-10-11T10:48:00+05:30"
category: "Kurumathoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6163c9ad179b3_news-card-webvv.jpg"
keywords: []
---

# ജയ് ഹിന്ദ് ചാരിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **കൂനം:** ജയ് ഹിന്ദ് ചാരിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ കൂനം പ്രദേശത്ത് എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

## Article Content

**കൂനം:** ജയ് ഹിന്ദ് ചാരിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ കൂനം പ്രദേശത്ത് എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

പി.വി.വിനോദിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൊയ്യം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.

കെ.വി.ടി.മുഹമ്മദ് കുഞ്ഞി, കെ.വി.മഹേഷ്, മാവില പത്മനാഭൻ , പി.വി.ബാലകൃഷ്ണൻ ,കെ.വി.സുനിൽകുമാർ, ടി.കെ. രാമചന്ദ്രൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/4524/congratulations-to-the-top-winners-on-the-initiative-of-jai-hind-charity-center)