മോഷണശ്രമത്തിനിടെ അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പരിയാരം പോലീസിലേൽപ്പിച്ചു

മോഷണശ്രമത്തിനിടെ അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പരിയാരം പോലീസിലേൽപ്പിച്ചു
May 23, 2022 03:47 PM | By Thaliparambu Editor

പരിയാരം: മോഷണശ്രമത്തിനിടെ അന്യ സംസ്ഥാന തൊഴിലാളിയായ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. വിളയാംകോട് കുളപ്പുറം മാന്തോട്ടം റോഡിലെ ജാസ്മിന്റെ വീട്ടില്‍ വെച്ച് ആസാം സ്വദേശിയായ രമര്യൂഷ് (22) നെയാണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസിലേല്‍പ്പിച്ചത്.

ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. ജാസ്മിനും കുടുംബാംഗങ്ങളും തൊട്ടടുത്തുള്ള വീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിന് പോയതായിരുന്നു. ഇവരുടെ വീട്ടിലെ ഉപയോഗശൂന്യമായ പഴയ കുളിമുറിയില്‍ കോഴികളെ കൂട്ടിലിട്ട് വളര്‍ത്തുന്നുണ്ടായിരുന്നു. ഇതിനകത്ത് ഒളിച്ചിരിക്കുന്ന നിലയിലാണ് നാട്ടുകാര്‍ രമര്യൂഷിനെ കണ്ടെത്തിയത്.

ചോദ്യം ചെയ്തപ്പോഴാണ് വിളയാങ്കോട്ടെ ഒരു ഫാക്ടറി ജീവനക്കാരനാണെന്ന് വ്യക്തമായത്. ഞായറാഴ്ച്ചയായതിനാല്‍ കോഴിക്കറി വെക്കാന്‍ കോഴിയെ പിടിക്കാന്‍ ഇറങ്ങിയതാണെന്നാണ് മോഷ്ടാവ് പറയുന്നത്. എന്നാല്‍ വീട്ടുകാര്‍ ഇല്ലെന്ന് മനസിലാക്കിയ മൂന്നംഗ സംഘം മോഷണത്തിനെത്തിയതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പരിയാരം പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മോഷണശ്രമം നടത്തിയവരെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതായി ഫാക്ടറി ഉടമ പോലീസിനെ അറിയിച്ചിട്ടുണ്ട്.

arrested a foreign worker during an attempted robbery

Next TV

Related Stories
'സിപിഎം അനുകൂല സമിതി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം, സംവാദത്തിന് വെല്ലുവിളിക്കുന്നു':  തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത്‌ സംരക്ഷണ സമിതിക്കെതിരെ പി കെ സുബൈർ

Jul 1, 2022 12:34 PM

'സിപിഎം അനുകൂല സമിതി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം, സംവാദത്തിന് വെല്ലുവിളിക്കുന്നു': തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത്‌ സംരക്ഷണ സമിതിക്കെതിരെ പി കെ സുബൈർ

'സിപിഎം അനുകൂല സമിതി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം, സംവാദത്തിന് വെല്ലുവിളിക്കുന്നു': തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത്‌ സംരക്ഷണ സമിതിക്കെതിരെ പി...

Read More >>
മമ്പറത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാർക്ക് പരിക്ക്

Jul 1, 2022 12:29 PM

മമ്പറത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാർക്ക് പരിക്ക്

മമ്പറത്ത് നിയന്ത്രണംവിട്ട സ്വകാര്യബസ് വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാർക്ക്...

Read More >>
ഇരിണാവ് പി കെ.വി സ്മാരക മുസ്ലീം യു.പി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

Jul 1, 2022 12:03 PM

ഇരിണാവ് പി കെ.വി സ്മാരക മുസ്ലീം യു.പി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

ഇരിണാവ് പി കെ.വി സ്മാരക മുസ്ലീം യു.പി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ്...

Read More >>
കോൺഗ്രസ് നേതാവ് ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ മൂന്നാം ചരമവാർഷിക ദിനാചരണസമ്മേളനം സംഘടിപ്പിച്ചു

Jul 1, 2022 11:51 AM

കോൺഗ്രസ് നേതാവ് ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ മൂന്നാം ചരമവാർഷിക ദിനാചരണസമ്മേളനം സംഘടിപ്പിച്ചു

കോൺഗ്രസ് നേതാവ് ഇ കെ ഗോവിന്ദൻ നമ്പ്യാരുടെ മൂന്നാം ചരമവാർഷിക ദിനാചരണസമ്മേളനം...

Read More >>
കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് മലപ്പട്ടത്ത് വീടിന് നാശം

Jul 1, 2022 10:34 AM

കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് മലപ്പട്ടത്ത് വീടിന് നാശം

കനത്ത മഴയിൽ മണ്ണിടിഞ്ഞുവീണ് മലപ്പട്ടത്ത് വീടിന്...

Read More >>
സ്വർണ്ണ വിലയിൽ വൻ വർദ്ധന

Jul 1, 2022 10:25 AM

സ്വർണ്ണ വിലയിൽ വൻ വർദ്ധന

സ്വർണ്ണ വിലയിൽ വൻ...

Read More >>
Top Stories