---
title: "തളിപ്പറമ്പ കൂവോട്  തളിയാരത്ത് കുമാരൻ നിര്യാതനായി"
english_title: "thaliyarath kumaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43699/thaliyarath-kumaran"
published_at: "2022-05-19T14:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62860e31ae0fd_Untitled-2 web.jpg"
keywords: []
---

# തളിപ്പറമ്പ കൂവോട്  തളിയാരത്ത് കുമാരൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ:**കൂവോട് ആയുർവേദ ആശുപത്രിക്ക് സമീപം തളിയാരത്ത് കുമാരൻ നിര്യാതനായി. സംസ്കാരം ഇന്ന്ഉച്ചക്ക് ശേഷം 2 മണി കൂവോട് പൊതു ശ്മശാനത്തിൽ കള്ള് ചെത്തുതൊഴിലാളിയും സി.പി.ഐ എമ്മിൻ്റെ ആദ്യ കാല പ്രവർത്തകനുമാണ്. പാർട്ടി രൂപീകരണ ഘട്ടത്തിൽ അവിഭക്ത കീഴാറ്റൂർ,പ്ലാത്തോട്ടം ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.

## Article Content

**തളിപ്പറമ്പ:**കൂവോട് ആയുർവേദ ആശുപത്രിക്ക് സമീപം തളിയാരത്ത് കുമാരൻ നിര്യാതനായി. സംസ്കാരം ഇന്ന്ഉച്ചക്ക് ശേഷം 2 മണി കൂവോട് പൊതു ശ്മശാനത്തിൽ കള്ള് ചെത്തുതൊഴിലാളിയും സി.പി.ഐ എമ്മിൻ്റെ ആദ്യ കാല പ്രവർത്തകനുമാണ്. പാർട്ടി രൂപീകരണ ഘട്ടത്തിൽ അവിഭക്ത കീഴാറ്റൂർ,പ്ലാത്തോട്ടം ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.

കീഴാറ്റൂർ വായനശാല സ്ഥാപിക്കുന്നതിലും കള്ള് ചെത്ത് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും കൂവോട് സിഐടിയു ഓഫീസ് നിർമാണത്തിലും മുഖ്യ പങ്കു വഹിച്ചു. ദീർഘകാലം കള്ള് ചെത്തുതൊഴിലാളി യൂനിയന്റെ തളിപ്പറമ്പ് താലൂക്ക് കമ്മറ്റി അംഗവും തളിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്കിന്റെ ആദ്യകാല ഡയരക്ടറുമായിരുന്നു.

ഭാര്യ-പരേതയായ ശാന്ത. മക്കൾ- ശൈലജ,ഷീജ,സജിത (തളിപ്പറമ്പ് ചെത്തുതൊഴിലാളി സഹകരണ സംഘം), രജിത(പരിയാരം മെഡിക്കൽ കോളേജ്), രാജേഷ്. മരുമക്കൾ- സുനിൽകുമാർ(അരയമ്പേത്ത്), രമേശൻ (മുളളൂൽ), ബാബു എവി (വെള്ളിക്കീൽ, സി പി ഐ എം മൊറാഴ ലോക്കൽ കമ്മറ്റി അംഗം, മൊറാഴ കല്യാശ്ശേരി സഹകരണ ബാങ്ക്), രാജേഷ്( സി പി ഐ എം കൊറ്റാളി ബ്രാഞ്ച് അംഗം), രഹിത(അരോളി, തളിപ്പറമ്പ സഹകരണ ആശുപത്രി).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43699/thaliyarath-kumaran)