കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് സമര സംഗമ പരിപാടിയില്‍ സുധാകര വിഭാഗത്തിന്റെ പ്രതിഷേധം. പരിപാടിക്ക് തൊട്ട് മുന്‍പ് സുധാകരന്റെ കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചു. സുധാകര അനുകൂല മുദ്രാവാക്യം മുഴക്കി പോസ്റ്ററില്‍ സുധാകരന്റെ ഫോട്ടോ ഇല്ലാത്തതിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു കെ പി. സി. സി ആഹ്വാനപ്രകാരം കണ്ണൂര്‍ ഡി.സി.സി നടത്തിയ സമരസംഗമം പരിപാടിയിലാണ് സുധാകര അനുകൂലികള്‍ പ്രതിഷേധിച്ചത്.കണ്ണൂരിന്റെ സ്വന്തം നേതാവാ സുധാകരന്റെ ചിത്രം ഉണ്ടായിരുന്നില്ല. ഇതോടെ എന്നാല്‍ പോസ്റ്ററിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി സുധാകരന്‍ അുകൂലി ജയന്ത് ദിനേശ് രംഗത്തെത്തുകയായിരുന്നു. 'കെ സുധാകരന്‍ കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരുടെയും ഏറ്റവും പ്രിയപ്പെട്ട നേതാവാണ്. അദ്ദേഹത്തിന്റെ ജില്ലയില്‍ പാര്‍ട്ടിയുടെ സമരപരിപാടി നടക്കുമ്പോള്‍ പോസ്റ്ററില്‍ ആ തല ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പക്ഷേ കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ ഹൃദയത്തില്‍ നിന്ന് ആ മുഖവും പേരും പറിച്ചെറിയാന്‍ കരുത്തുള്ളവര്‍ ആരും തന്നെ ജനിച്ചിട്ടില്ല', എന്നായിരുന്നു ജയന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
When KPCC President Sunny Joseph arrived in Kannur,