---
title: "ബദരിയ്യ നഗർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി കൺവെൻഷൻ നൗഷാദ് ബ്ളാത്തൂർ ഉദ്ഘാടനംചെയ്തു"
english_title: "youth congress convension"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/43333/youth-congress-convension"
published_at: "2022-05-17T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62839ab0e4bb8_vac.jpg"
keywords: []
---

# ബദരിയ്യ നഗർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി കൺവെൻഷൻ നൗഷാദ് ബ്ളാത്തൂർ ഉദ്ഘാടനംചെയ്തു

> **Lead Summary:** ബദരിയ്യ നഗർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി കൺവെൻഷൻ നൗഷാദ് ബ്ളാത്തൂർ ഉദ്ഘാടനംചെയ്തു,ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കായക്കൂൽ ഹംസ ഹാജി അധ്യക്ഷതവഹിച്ചു,

## Article Content

ബദരിയ്യ നഗർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി കൺവെൻഷൻ നൗഷാദ് ബ്ളാത്തൂർ ഉദ്ഘാടനംചെയ്തു,ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കായക്കൂൽ ഹംസ ഹാജി അധ്യക്ഷതവഹിച്ചു,

വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് R K രാമകൃഷ്ണൻ,P O മാധവൻ നബ്യാർ,അബ്ദുൽ കരീം,K P ജോസഫ്,മുസ്തഫ C K എന്നിവർ പ്രസംഗിച്ചു.ആദ്യഘട്ടത്തിൽ ബൂത്തിൽ രണ്ട് CUC കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു.ആദ്യ CUC വിദ്യനഗർ ഹൗസിംഗ് കോളനി റസിഡൻെറസ് അസോസിയേഷനിൽ KP ജോസഫിന്റെ ഭവനത്തിൽ വെച്ച് മെയ് 29തിന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ചേരാൻ തീരുമാനിച്ചു.

22ആം തീയ്യതി ഞായറാഴ്ച വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നടക്കുന്ന മഴക്കാല പുർവ്വ ശുചീകരണപ്രവർത്തനങ്ങളിൽ ബൂത്ത് കമ്മിറ്റി ഭാരവാഹികൾ പൂർണമായും സഹകരിക്കാൻ തീരുമാനിച്ചു,

പരിപാടിയുടെ വിജയത്തിന് കായക്കൽ ഹംസ ഹാജി,R K രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി ആളുകളെ ക്ഷണിക്കാൻ തീരുമാനിച്ചു,CUCയുടെ വിജയത്തിന് നൗഷാദ് ബ്ളാത്തൂർ ചെയർമാനും,സുഷ്മിത രാജൻ കൺവീനറായും, സംഘാടക സമിതി രൂപീകരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/43333/youth-congress-convension)