കല്യാശേരി പഞ്ചായത്തിലെ വ്യക്തിഗത ആനുകൂല്യവിതരണവും കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് ഉത്ഘാടനവും നടത്തി

കല്യാശേരി പഞ്ചായത്തിലെ വ്യക്തിഗത ആനുകൂല്യവിതരണവും കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് ഉത്ഘാടനവും നടത്തി
Oct 8, 2021 11:08 AM | By Thaliparambu Editor

കല്യാശേരി: കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത്‌ 2021 - 2022വാർഷിക പദ്ധതിയിൽ പെട്ട വ്യക്തിഗത ആനുകൂല്യം (മുട്ടക്കോഴി ) വിതരണവും  കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പിന്റെ ഉദ്ഘാടനവും ഇരിണാവ് മൃഗാശുപത്രിയിൽ വെച്ച് പഞ്ചായത്ത്‌ പ്രസിഡന്റ്‌   ടി ടി ബാലകൃഷ്ണൻ നിർവഹിച്ചു.

വൈസ് പ്രസിഡന്റ്‌  സി നിഷ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ   ഇ.മോഹനൻ ബ്ലോക്ക്‌ മെമ്പർ  കെ. പ്രീത വാർഡ് മെമ്പർമാരായ  സി പി പ്രകാശൻ മാസ്റ്റർ,  പി.കെ ഓമന എന്നിവർ ആശംസയും ഡോക്ടർ ബിന്ദു പ്രകാശ് സ്വാഗതവും പറഞ്ഞു.

250 കുടുംങ്ങൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു.

Distribution of personal benefits in Kalyassery panchayath and inauguration of foot and mouth disease vaccination

Next TV

Related Stories
Top Stories