ആന്തൂർ നഗരസഭ 2022 - 23 വാർഷിക പദ്ധതി തയ്യാറാക്കാനുള്ള വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ധർമ്മശാല കോഫീ ഹൗസ് ഹാളിൽ നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയർപേർസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനകീയാസൂത്രണo ഫാക്കൽട്ടി മെമ്പർ ടി.ഗംഗാധരൻ മാസ്റ്റർ 14-ാം പദ്ധതി മാർഗ്ഗരേഖ വിശദീകരണം നൽകി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.വി. പ്രേമരാജൻ മാസ്റ്റർ നഗരസഭയുടെ വികസന ലക്ഷ്യങ്ങൾ വിശദീകരിച്ചു.
16 വർക്കിംഗ് ഗ്രൂപ്പുകളായി നടത്തിയ ചർച്ചയിൽ ഈ വർഷത്തെ പദ്ധതി നിർദ്ദേശങ്ങൾ തയ്യാറാക്കി അവതരിപ്പിച്ചു. നഗരസഭാ സെക്രട്ടരി പി.എൻ. അനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി. സുരേഷ് ബാബു, പ്ലാൻ കോ-ഓർഡിനേറ്റർ സുനിൽകുമാർ ,രാധാകൃഷ്ണൻ , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാർ തുടങ്ങിയവർ സംസാരിച്ചു. വാർഡ് സഭകൾ മെയ് മാസം 14, 15, 21, 22, തീയ്യതികളിൽ നടക്കും.
aanthoor corporation