---
title: "പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ ചോറൂണ് പുനരാരംഭിച്ചു"
english_title: "Choroon at Parassinikkadavu Muthappan temple has been reopened"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/3958/choroon-at-parassinikkadavu-muthappan-temple-has-been-reopened"
published_at: "2021-10-07T13:29:00+05:30"
category: "Dharmashala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ea8f7793fe_news-card-web,,.jpg"
keywords: []
---

# പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ ചോറൂണ് പുനരാരംഭിച്ചു

> **Lead Summary:** പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ച കുഞ്ഞുങ്ങൾക്കായുള്ള ചോറൂണ് ചടങ്ങ് പുനരാരംഭിച്ചു.

## Article Content

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ച കുഞ്ഞുങ്ങൾക്കായുള്ള ചോറൂണ് ചടങ്ങ് പുനരാരംഭിച്ചു.

ഞായറാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും രാവിലെ 7.30 മുതൽ വൈകുന്നേരം 4 മണി വരെ ചോറൂണ് നടത്താവുന്നതാണ്.

കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ചോറൂണ് നടത്തുന്നതെന്ന് പറശ്ശിനി മുത്തപ്പൻ മടപ്പുര ട്രസ്റ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/3958/choroon-at-parassinikkadavu-muthappan-temple-has-been-reopened)