പഴയങ്ങാടി:ക്ലീൻ മാടായിക്കാവ് ചലഞ്ച്:മാടായിക്കാവിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി


സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും നിരവധി തീർത്ഥാടകർ എത്തിച്ചേരുന്ന പ്രശസ്ത ക്ഷേത്രമായ മാടായിക്കാവ് പരിസരത്ത് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ പ്രവർത്തനങ്ങൾ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി പി ഷിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് കിരൺ ബാലകൃഷ്ണൻ അധ്യക്ഷനായി. ക്ഷേത്രം മാനേജർ എൻ നാരായണ പിടാരർ, ടി വി പ്രണവ് രാജ്, കെ വി അഖിൽ ,കെ വിവേക് , പി വി രഞ്ജിത്ത്, ജി കെ അനുവിന്ദ് എന്നിവർ സംസാരിച്ചു. പി വി ശിവശങ്കരൻ സ്വാഗതം പറഞ്ഞു. ക്ഷേത്ര പരിസരം, വള്ളിക്കാട് ക്ഷേത്രത്തിനു സമീപമുള്ള റോഡ് തുടങ്ങിയ സ്ഥലത്തെ പ്ലാസ്റ്റിക് ഉൾപ്പെടുന്ന മാലിന്യങ്ങളാണ് പ്രവർത്തകർ ക്ലീൻ ചെയ്തത്.
ഡിവൈഎഫ്ഐ മാടായി ബ്ലോക്കിലെ യൂത്ത് ബ്രിഗേഡ് പ്രവർത്തകരാണ് ഇന്നലെ രാവിലെ മുതൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
Clean madayikkavu