ദില്ലി:യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ തേടിയുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറ്റോര്‍ണി ജനറലിന്‍റെ ഓഫീസിന് കൈമാറി. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഹര്‍ജിക്കാര്‍ ഇന്നലെ എജി ഓഫീസിൽ വിവരങ്ങള്‍ കൈമാറിയത്.


നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്ന് ഇതുവരെ സ്വീകരിച്ച നടപടികൾ എജിയുടെ ഓഫീസ് ആരാഞ്ഞുവെന്നാണ് വിവരം. തിങ്കളാഴ്ച്ചയാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്.
Nkmisha priya