മാടായി :രാഷ്ട്രീയ പ്രവർത്തകർക്ക് എതിരെ ഭരണകൂടം നടത്തുന്ന പക പോക്കലിന്റെ ഒടുവിലത്തെ ഇരയാണ് മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും, മുസ്ലിം ലീഗ് നേതാവുമായ സഹീദ് കായിക്കാനെന്നും സി പി എമ്മിനും സർക്കാറിനെതിരെയും അവരുടെ കെടുകാര്യസ്ഥതെക്കെതിരെ പരസ്യമായി പ്രതികരിച്ചതിന്റെ പകയാണ് സി പി എം മാടായി ലോക്കൽ കമ്മിറ്റി നടത്തുന്നതെന്നും മുസ്ലിം ലീഗ് മാടായി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.


ഭരിക്കുന്നവർക്ക് അനുകൂലമായ രീതിയിൽ വിജിലൻസ് വകുപ്പുകൾ ഉപയോഗിക്കുന്ന പ്രവണത നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ മാനദണ്ഡങ്ങൾക്ക് ഒരു വെല്ലുവിളിയാണ്. ഭരണകൂട വിമർശകർ, രാഷ്ട്രീയ എതിരാളികൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർക്കെതിരെയുള്ള വിജിലൻസ് അന്വേഷണങ്ങൾ പലപ്പോഴും നിരപരാധികളെ വേട്ടയാടാനും,
ഒരു വ്യക്തിയെ അവിശ്വാസത്തിന്റെ നിഴലിലേക്ക് തള്ളിവെക്കാനും, ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാനും മാത്രമേ വഴിവെക്കുമെന്നും മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.
ശക്തമായ വിമർശനങ്ങളെ അടിച്ചമർത്താനുമുള്ള കുതന്ത്രമായി ഇത്തരം അന്വേഷണങ്ങൾ മാറുന്നു എന്നതാണ് പൊതുജനത്തെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമപ്രക്രിയ മുന്നോട്ട് പോകേണ്ടത് അല്ലാതെ രാഷ്ട്രീയ ലക്ഷ്യസാധനത്തിനായി അന്വേഷന ഏജൻസികളെ ഉപയോഗിക്കുന്നതിൽ നിന്ന് ഭരണകൂടങ്ങൾ പിന്തിരിയണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാക്കളെ അപകീർത്തിപ്പെടുത്തുന്നതിനും,ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയും,കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അനുയായികളും നടത്തുന്നത് ഹീനമായ പ്രവൃത്തിയാണെന്നും മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.
സഹീദ് കായിക്കാരനെതിരെയുള്ള റൈഡ് നാടകത്തെ നിയമപരമായും, രാഷ്ട്രീയമായും നേരിടുമെന്നും മുസ്ലിം ലീഗ് നേതാക്കൾ അറിയിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന പൊറാട്ട് നാടകമാണ് ഇത് വിജിലൻസ് സംഘം വീട്ടിൽ എത്തുന്നതിന് മുന്നേ ദേശാഭിമാനി ലേഖകൻ എത്തി വീഡിയോ പകർത്തിയതും പ്രഭാത വാർത്തയിലെ എക്സ്ക്ലൂ സീവ് വാർത്തക്കൊപ്പം വളരെ പ്രാധാന്യത്തോടെ മുഖ്യധാര വാർത്ത ചാനലുകളിൽ വാർത്ത നൽകിയതും സി പി എം ഗൂഡാലോചന വെളിവാക്കുന്നതാണ്.
വിജലൻസിന്റെ റൈഡിൽ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ചികിൽസ രേഖകളും മരുന്നുകളുടെ കുറിപ്പടികളും, മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ.ഇതിന് ശക്തമായ മറുപടി നൽകുമെന്നും സഹീദിന്റെ നിരപരാധിത്വം തെളിയിക്കാൻ മുസ്ലിം ലീഗ് പ്രതിജ്ഞബദ്ധമാണെന്നും
മാടായി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എസ് യു റഫീഖ്,ജനറൽ സെക്രട്ടറി ഒ ബഷീർ, കല്യാശേരി മണ്ഡലം വൈസ് പ്രസിഡണ്ട് ഏ പി ബദറുദ്ധീൻ,പഞ്ചായത്ത് ഭാരവാഹികളായ ഹമീദ് മഞ്ഞ,ഏ വി നാസർ, കെ മുസ്തഫ ഹാജി,എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
Muslim League