കോട്ടയം: വളർത്തു പൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. പന്തളം കടയ്ക്കാട് ഹന്ന ഫാത്തിമ(11)യാണ് മരിച്ചത്. മരണ കാരണം പേ വിഷ ബാധമൂലമാണോയെന്ന് വ്യക്തമായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.


ജൂലൈ രണ്ടാം തീയതിയാണ് പെൺകുട്ടിയ്ക്ക് പൂച്ചയുടെ കടിയേറ്റത്. ഉടൻ തന്നെ പന്തളത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കുത്തിവെയ്പ്പ് എടുത്തിരുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തി ആദ്യ ഡോസ് പേ വിഷബാധയുടെ വാക്സിൻ സ്വീകരിച്ചിരുന്നു.
തിങ്കളാഴ്ചയാണ് രണ്ടാമത്തെ വാക്‌സിൻ എടുത്തത്.
തൊട്ടുപിന്നാലെ കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥതയുണ്ടായി.
തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്ഥിതി ഗുരുതരമായതോടെ കോട്ടയം ജനറൽ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചു.
ആരോഗ്യനില വഷളായി ഇന്നാണ് കുട്ടി മരിച്ചത്.
കുട്ടിയുടെ മരണം കാരണം എന്താണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടില്ല. കുട്ടിക്ക് മറ്റെന്തെങ്കിലും ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നോയെ ന്നോ, പേ വിഷബാധയാണോ മരണ കാരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല
Death_information