പഴയങ്ങാടി: വെങ്ങര റെയിൽവേ മേൽപാലം നിർമ്മാണം റയിൽവെയുടെ അനുമതി ലഭ്യമായാൽ ഉടൻ പൂർത്തികരിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു. വെങ്ങര റെയിൽവേ മേൽപാലം നിർമ്മിക്കുന്നതിന് 21 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. 290.16 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പാലത്തിന് 10.06 മീറ്റർ വീതിയും 22.32 മീറ്റർ വലുപ്പത്തിൽ 13 സ്പാനുകളും, നടപാതയും, പാലത്തിലേക്ക് പടവുകളും നിർമ്മിക്കുന്ന പ്രവൃത്തികൾ ഉൾപ്പെടെ പൂർത്തികരിച്ചിട്ടുണ്ട്. എന്നാൽ
റയിൽവെ ട്രാക്കിന് മുകളിൽ വരുന്ന അലൈൻമെന്റിന് റെയിൽവെയുടെ അംഗീകാരം ലഭിക്കണം. ഈ പ്രവൃത്തി


റെയിൽവേയുടെ മേൽനോട്ടത്തിലാണ് ഇനിയുള്ള പ്രവൃത്തി നടത്തേണ്ടത്. ദേശീയ തലത്തിൽ റെയിൽവേ മേൽപ്പാലങ്ങളിൽ റെയിൽവേയുടെ മുകൾഭാഗത്ത് ഡിസൈൻ സ്ട്രക്ച്ചറിൽ മാറ്റം വരുത്താൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കാലതാമസം ഉണ്ടായിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പുതിയ ഡിസൈൻ കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് മുഖേന തയാറാക്കി ഐ ഐ ടി ചെന്നൈയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. ഇതിനും റെയിൽവേയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇത് ലഭിക്കുന്ന മുറക്ക് വെങ്ങര റെയിൽവേ മേൽപ്പാലത്തിന്റെ പ്രവൃത്തി വേഗത്തിൽ പൂർത്തികരിക്കുമെന്നും എം വിജിൻ എം എൽ എ അറിയിച്ചു
Vijin MLA