തളിപ്പറമ്പ: തളിപ്പറമ്പിലെ പ്രമുഖ ഹോട്ടലുകളിൽ ഒന്നായ ബാംബു ഫ്രഷ്ൽ നിന്നും കക്കൂസ് മാലിന്യം ഓവുചാലിലേക് തുറന്നുവിട്ട സംഭവം ഞെട്ടി പ്പിക്കുന്നതാണെന്നും, നഗരത്തിലെ മുഴുവൻ ഹോട്ടലുകളിലെയും ഡ്രൈനേജ് സിസ്റ്റം പരിശോധിക്കാൻ അധികൃതർ തയ്യാറാവണമെന്നും എസ്ഡിപിഐ തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി വാർത്തകുറിപ്പിൽ അറിയിച്ചു.


തളിപ്പറമ്പിൽ മാസങ്ങൾക്ക് മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് 3 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും നൂറോളം പേർക്ക് രോഗബാധ മൂലം മാസങ്ങളോളം ചികിത്സയിൽ കഴിയേണ്ടി വന്നിട്ടും വൻകിട ഹോട്ടലുകളെ സുരക്ഷ പരിശോധനകൾക്ക് വിധേയമാക്കാതെ പാവപ്പെട്ടവരുടെ തട്ടുകടൾ പൂട്ടിയിടാൻ നിർദ്ദേശിക്കുകയായിരുന്നു.
നഗരസഭാ അധികൃതരുടെയും ആരോഗ്യ വിഭാഗത്തിന്റെയും അനാസ്ഥ മൂലമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാവുന്ന ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കുന്നതിന് വേണ്ടി നഗരസഭാ അധികൃതർ ജാഗ്രതപുലർത്തി ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും,മുഴുവൻ ഹോട്ടലുകളിലെയും ഡ്രൈനേജ് സിസ്റ്റം പരിശോധിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും എസ്ഡിപിഐ ആവശ്യപ്പെടുന്നു.തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി യോഗത്തിൽ മുൻസിപ്പൽ പ്രസിഡണ്ട് ശുഹൂദ് എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബൂബക്കർ പി എ സ്വാഗതവും ട്രഷറർ ഷഫീഖ് നന്ദിയും പറഞ്ഞു.
SDPI